സ്‌കൂള്‍ പ്രവേശനോത്സവ ഗാനം(school entrance ceremony song) രചിച്ച ഭദ്ര ഹരി  വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

'മഴമേഘങ്ങള്‍ പന്തലൊരുക്കിയ' പ്രവേശനോത്സവ ഗാനം; പത്താം ക്ലാസുകാരിക്കിത് അഭിമാന നേട്ടം

ആലപ്പുഴ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററിയില്‍ വെച്ചുനടക്കുന്ന സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവ ഉദ്ഘാടനത്തിലേക്ക് ഭദ്രയെ മന്ത്രി ശിവന്‍കുട്ടി ക്ഷണിച്ചിട്ടുമുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇത്തവണത്തെ അധ്യയനവര്‍ഷം തുടങ്ങുമ്പോള്‍ സ്‌കൂളുകളില്‍ മുഴങ്ങാന്‍ പോകുന്ന പ്രവേശനോത്സവ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു കൊച്ചുമിടുക്കിയുടെ മനസ്സില്‍ത്തെളിഞ്ഞ വരികളാണ് വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം കേള്‍ക്കാന്‍ പോകുന്നത്. പത്തനംതിട്ട സ്വദേശി ഭദ്ര ഹരിക്കും കുടുംബത്തിനും ഇത് അഭിമാനത്തിന്റെ നാളുകള്‍.

ഭദ്രയെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരിചയപ്പെടുത്തിയത്. വിദ്യാര്‍ഥിനിക്ക് പ്രശംസപത്രം സമ്മാനിച്ചുകൊണ്ട് ചേര്‍ത്തുപിടിച്ച മന്ത്രി ഗാനം മനോഹരമായിരുന്നുവെന്നും പറഞ്ഞു. ആലപ്പുഴ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററിയില്‍ വെച്ചുനടക്കുന്ന സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവ ഉദ്ഘാടനത്തിലേക്ക് ഭദ്രയെ മന്ത്രി ശിവന്‍കുട്ടി ക്ഷണിച്ചിട്ടുമുണ്ട്.

ആദ്യമായാണ് ഒരു വിദ്യാര്‍ത്ഥിയുടെ വരികള്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ഗാനമാകുന്നതെന്ന് മന്ത്രി പറഞ്ഞു. 'വിജ്ഞാപനം കണ്ടാണ് ഭദ്ര വരികള്‍ എഴുതി അയച്ചത്. കേരളത്തിന്റെ അഞ്ചുവര്‍ഷത്തെ വിദ്യാഭ്യാസ ചരിത്രം ഉള്‍ക്കൊള്ളിച്ച് എഴുതാന്‍ ആയിരുന്നു വിജ്ഞാപനത്തിലുണ്ടായിരുന്നത്.

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് 'മഴമേഘങ്ങള്‍ പന്തലൊരുക്കിയ' എന്ന ഗാനം ഭദ്ര രചിച്ചത്. പ്രവേശനോത്സവ ഗാനത്തിന്റെ(school entrance ceremony song) വീഡിയോയില്‍ കുറച്ച് രംഗത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യവും വിദ്യാര്‍ഥിനിയെ തേടിയെത്തി. എസ്‌വിവി എച്ച്എസ്എസ് താമരക്കുടിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഭദ്ര മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി വിജയം കരസ്ഥമാക്കി. അതേ സ്‌കൂളിലെ ബയോളജി അധ്യാപികയായ അമ്മ സുമയും അടൂര്‍ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ആയ ഹരീന്ദ്രനാഥും മകള്‍ക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. മൂന്നാം ക്ലാസുകാരി ധ്വനി ഹരിയാണ് സഹോദരി. കൊട്ടാരക്കരയിലാണ് താമസം. ജൂണ്‍ രണ്ടിനാണ് സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോത്സവം. ഭദ്രയുടെ ഗാനം സ്‌കൂളുകളില്‍ മുഴങ്ങുന്നത് കാണാന്‍ ആകാംക്ഷയോടെ കാതോര്‍ത്തിരിക്കുകയാണ് സഹപാഠികളും കുടുംബവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT