അനുഷ 
Kerala

'അയല്‍വീട്ടുകാരുടെ അസഭ്യവര്‍ഷത്തില്‍ മനോവിഷമം'; തിരുവനന്തപുരത്ത് 18കാരി ജീവനൊടുക്കി

വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിലാണ് അനുഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂരില്‍ ഐടിഐ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷ (18) ആണ് മരിച്ചത്.

വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിലാണ് അനുഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ സ്ത്രീയുള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അനുഷയെ അസഭ്യം പറഞ്ഞതിലുള്ള മനോവിഷമത്താലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നു പറഞ്ഞ് അച്ഛന്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി.

സംഭവസമയം അനുഷയും രോഗിയായ മുത്തച്ഛന്‍ നേശമണിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അയല്‍വീട്ടുകാരുമായി നേരത്തെ തന്നെ കുടുംബപ്രശ്‌നം ഉണ്ടായിരുന്നെന്നും അവിടുത്തെ മരുമകള്‍ അനുഷ താമസിക്കുന്ന വീടിന്റെ പുരയിടം വഴി വന്നു എന്നതിനെ ചൊല്ലിയായിരുന്നു പ്രശ്‌നമെന്നും പൊലീസ് പറഞ്ഞു.

ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി അനുഷ ക്ലാസ് തുടങ്ങുന്നതു കാത്തിരിക്കെയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു. സഹോദരി: ആരതി.

ITI Student Suicide in Vizhinjam, Allegations of Neighbour Harassment: 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT