പ്രതീകാത്മക ചിത്രം 
Kerala

കണ്ണൂരിൽ അധ്യാപകന്റെ പീഡനം, 26 വിദ്യാർഥികളെ പീഡിപ്പിച്ചു, മുഴുവൻ വിദ്യാർഥികളും മൊഴി നൽകി

26 വിദ്യാർഥികളെ അധ്യാപകൻ പീഡിപ്പിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ :  തളിപ്പറമ്പിൽ അധ്യാപകൻ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ മുഴുവൻ വിദ്യാർഥികളും മൊഴി നൽകി. 26 വിദ്യാർഥികളെ അധ്യാപകൻ പീഡിപ്പിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. തളിപ്പറമ്പ് പൊലീസിലാണ് വിദ്യാർഥികൾ മൊഴി നൽകിയത്. നാല് വർഷമായി തളിപ്പറമ്പ് യുപി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസലിനെതിരെയാണ് പരാതി. 

കൊവിഡിന് ശേഷം സ്കൂൾ തുറന്നതിന് ശേഷമാണ് പീഡനം. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെ 20 വിദ്യാർഥികൾ ഫൈസൽ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈന് നൽകിയ പരാതിയിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. നേരത്തെ അഞ്ച് വിദ്യാർഥികൾ മാത്രമാണ് പരാതി നൽകാൻ തയ്യാറായത്.അറസ്റ്റിലായ ഫൈസൽ റിമാൻഡിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT