മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍  
Kerala

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: മഹാരാജാസ് കോളജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം. കോളജില്‍ ബിരുദദാന ചടങ്ങ് നടക്കുന്നതിനിടെയാണ് മന്ത്രിക്കെതിരെ എസ്എഫ്‌ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതിലായിരുന്നു പ്രതിഷേധം. മന്ത്രി പ്രസംഗിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായി സ്റ്റേജില്‍ മന്ത്രിയെ വളഞ്ഞു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി പ്രസംഗം നിര്‍ത്തി ഇറങ്ങിപ്പോയി.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബിരുദദാന ചടങ്ങ് ആരംഭിച്ചത്. മന്ത്രി റോജി എം. ജോണ്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ, കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ നടപടിയുമായി ബന്ധപ്പെട്ട് സദസ്സില്‍നിന്ന് വിദ്യാര്‍ഥികള്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. പ്രസംഗത്തിനുശേഷം മറുപടി നല്‍കാമെന്ന് മന്ത്രി അറിയിച്ചെങ്കിലും വിദ്യാര്‍ഥികള്‍ ചോദ്യംചോദിക്കുന്നത് തുടര്‍ന്നു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ചോദ്യംചോദിച്ച വിദ്യാര്‍ഥിനിയെ നീക്കംചെയ്യാന്‍ ശ്രമിച്ചതോടെ എസ്എഫ്‌ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി.

ഓഡിറ്റോറിയത്തില്‍ കറുത്ത ബാനറും ഉയര്‍ത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ പ്രസംഗം അവസാനിപ്പിച്ച് മന്ത്രി റോജി എം. ജോണ്‍ വേദി വിട്ടുപോവുകയായിരുന്നു. വേദിയില്‍നിന്ന് പുറത്തേക്ക് പോയ മന്ത്രിയെ പിന്തുടര്‍ന്നും വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ചോദിക്കുകയും പ്രതിഷേധം തുടരുകയും ചെയ്തു.

Students surround Roji M. John at Maharaja's College; Minister stops speech and leaves the stage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി

കാട്ടില്‍ ഒറ്റപ്പെട്ടു, ഹനുമാന്‍ ചാലിസ ചൊല്ലിയതും ഇരുട്ടില്‍ നിന്നുമത് പ്രത്യക്ഷപ്പെട്ടു, ഞങ്ങള്‍ക്ക് വഴികാട്ടിയായി: സായ് പല്ലവി