പ്രതീകാത്മക ചിത്രം 
Kerala

സിബിഎസ്ഇ 'സേ'- രണ്ട് ടേമും എഴുതാത്ത വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് പരി​ഗണിക്കില്ല

പത്താം ക്ലാസിലെ കമ്പാർട്ട്മെന്റ് പരീക്ഷകൾ ഏഴ് ദിവസത്തിന്റെ സമയ പരിധിയിലാണ് നടത്തുക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ​ഹി: രണ്ട് ടേം പരീക്ഷകളും എഴുതാത്ത വിദ്യാർത്ഥികളെ കമ്പാർട്ട്മെന്റ് (സേ) പരീക്ഷയ്ക്ക് പരി​ഗണിക്കില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. ഇവർ ഒരു വർഷം കൂടി അതേ ക്ലാസിൽ പഠിക്കേണ്ടി വരും. ഏതെങ്കിലും ഒരു ടേമിൽ പരീക്ഷ എഴുതിയവർക്ക് അവയിലൊന്നിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ​ഗ്രേഡ് ലഭിക്കുകയെന്നും തിങ്കളാഴ്ച നടന്ന വെബിനാറിൽ പരീക്ഷ കൺട്രോളർ സന്യം ഭരദ്വാജ് അറിയിച്ചു. 

പത്താം ക്ലാസിലെ കമ്പാർട്ട്മെന്റ് പരീക്ഷകൾ ഏഴ് ദിവസത്തിന്റെ സമയ പരിധിയിലാണ് നടത്തുക. പന്ത്രണ്ടാം ക്ലാസിലെ എല്ലാ കമ്പാർട്ട്മെന്റ് പരീക്ഷകളും ഒറ്റ ദിവസം നടത്തും. മൂന്നിലധികം വിഷയങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകാത്തവരെയും യോ​ഗ്യതാ മാർക്ക് നേടാത്തവരെയും എസെൻഷ്യൽ റിപ്പീറ്റ് വിഭാ​ഗത്തിൽ ഉൾപ്പെടുത്തും. 

കോവിഡ് മൂലം പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി പ്രത്യേക മൂല്യനിർണയത്തിലൂടെ ഫലപ്രഖ്യാപനം നടത്തും. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT