സുബൈദ ഉമ്മ പണം കൈമാറുന്നു  ഫെയ്‌സ്ബുക്ക്
Kerala

'അന്ന്‌ ആടുകളെ വിറ്റ പണം; ഇന്ന്‌ ചായക്കടയിലെ വരുമാനം'; വയനാടിന്റെ കണ്ണീരൊപ്പാൻ സഹായഹസ്തവുമായി സുബൈദ ഉമ്മ

കലക്‌ടറേറ്റിലെത്തി ജില്ലാ കലക്ടർക്ക്‌ സുബൈദ ഉമ്മ നേരിട്ട് തുക കൈമാറുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : ദുരന്തത്തിൽ അമർന്ന വയനാടിന്റെ കണ്ണീരൊപ്പാൻ നാടാകെ ഒന്നിക്കുകയാണ്. സിനിമാ താരങ്ങൾ മുതൽ വ്യവസായ പ്രമുഖന്മാരും ഉദ്യോ​ഗസ്ഥരുമടക്കം വയനാടിന് സഹായവുമായി രം​ഗത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ, ദുരന്തത്തിൽപ്പെട്ടവരുടെ കണ്ണീരൊപ്പാൻ സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കൊല്ലം പള്ളിത്തോട്ടം സ്വദേശിനിയായ വയോധിക.

ചായക്കടയിൽ നിന്നും ലഭിച്ച വരുമാനവും പെൻഷൻ തുകയും അടക്കം 10,000 രൂപയാണ് സുബൈദ ഉമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. 2018-ലെ വെള്ളപൊക്കത്തില്‍ തന്‍റെ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്​തയാളാണ് സുബൈദ ഉമ്മ. കലക്‌ടറേറ്റിലെത്തി ജില്ലാ കലക്ടർക്ക്‌ സുബൈദ ഉമ്മ നേരിട്ട് തുക കൈമാറുകയായിരുന്നു. ചവറ എംഎല്‍എ സുജിത്ത് വിജയന്‍പിള്ളയാണ് വിവരം ഫെയ്സ്​ബുക്ക് പേജിലൂടെ പങ്കുവച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചവറ എംഎല്‍എയുടെ ഫെയ്സ്​ബുക്ക് പോസ്​റ്റ്

'അന്ന്‌ ആടുകളെ വിറ്റ പണം, ഇന്ന്‌ ചായക്കടയിലെ വരുമാനം'

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തന്റെ ചായക്കടയിൽ നിന്ന്‌ കിട്ടിയ വരുമാനം കൈമാറി പള്ളിത്തോട്ടം സ്വദേശിനി സുബൈദ ഉമ്മ. വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി 10,000 രൂപയാണ് സുബൈദ ഉമ്മ കൈമാറിയത്. കളക്‌ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക്‌ നേരിട്ട് തുക കൈമാറുകയായിരുന്നു.

പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉമ്മ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വെള്ളപ്പൊക്കസമയത്ത് ആടുകളെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT