കെ സുധാരകനെ പിന്തുണച്ച് സ്ഥാപിച്ച ഫ്‌ളക്‌സ്  special arrangement
Kerala

'കണ്ണൂരിലൊന്നേ നേതാവുള്ളൂ...'; കോണ്‍ഗ്രസ് സമരസംഗമ വേദിയില്‍ സുധാകര വിഭാഗത്തിന്റെ പ്രതിഷേധം, വിഡിയോ

പരിപാടിയുടെ പോസ്റ്ററില്‍ സുധാകരന്റെ ഫോട്ടോ ഇല്ലാത്തതിനെതിരെ സുധാകര അനുകൂല മുദ്രാവാക്യം മുഴക്കി നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ :കണ്ണൂരില്‍ കോണ്‍ഗ്രസ് സമര സംഗമ പരിപാടിയില്‍ സുധാകര വിഭാഗത്തിന്റെ പ്രതിഷേധം. പരിപാടി നടക്കുന്നതിന് തൊട്ടുമുമ്പ് വേദിക്ക് പുറത്ത് സുധാകരന്റെ കൂറ്റന്‍ ബോര്‍ഡും പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നു. പരിപാടിയുടെ പോസ്റ്ററില്‍ സുധാകരന്റെ ഫോട്ടോ ഇല്ലാത്തതിനെതിരെ സുധാകര അനുകൂല മുദ്രാവാക്യം മുഴക്കി നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കെപിസിസി ആഹ്വാനപ്രകാരം കണ്ണൂര്‍ ഡിസിസി നടത്തിയ സമരസംഗമം പരിപാടിയിലാണ് സുധാകര അനുകൂലികള്‍ പ്രതിഷേധിച്ചത്. ചരിത്രത്തിലാദ്യമായാണ് കെ സുധാകരന്‍ പങ്കെടുക്കാതെ കണ്ണൂരില്‍ ഒരു കോണ്‍ഗ്രസ് പൊതുപരിപാടി നടക്കുന്നത്. കൊച്ചിയില്‍ ചികിത്സയിലായിരുന്ന കെ സുധാകരന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്.

കെപിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, രാജ് മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ നേതാകളൊക്കെ സംഗമ നഗരയിലേക്ക് കടന്നു വരുമ്പോള്‍ കണ്ണൂരിലൊന്നേ നേതാവുള്ളുവെന്നും അത് സുധാകരനാണെന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യം വിളികളുയര്‍ന്നിരുന്നു.

Sudhakara faction's protest at Congress rally venue at kaanur, video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'