സുഹൈല്‍ 
Kerala

സുഹൈല്‍ ഷാജഹാന് വന്‍ ഗുണ്ടാ ബന്ധം; ഡിസിസി അംഗത്തിന് കുരുക്ക് മുറുകുന്നു

കൊച്ചിയില്‍ 'തൂഫാന്‍' എന്ന പേരില്‍ ഗുണ്ടകളെ സംഘടിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുന്‍ ഡിസിസി അംഗം സുഹൈല്‍ ഷാജഹാന് വന്‍ ഗുണ്ടാ ബന്ധങ്ങളുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ അന്വേഷണത്തിനിടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചിയില്‍ 'തൂഫാന്‍' എന്ന പേരില്‍ ഗുണ്ടകളെ സംഘടിപ്പിച്ച് സുഹൈല്‍ യോഗം ചേര്‍ന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ യോഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം മറയാക്കി സുഹൈല്‍ ക്വട്ടേഷന്‍ ഇടപാടുകള്‍ നടത്തിയതായും കരാറുകള്‍ പിടിക്കാന്‍ ശ്രമിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 2022ലെ എകെജി സെന്റര്‍ ആക്രമണക്കേസിലെ ഗൂഢാലോചനയിലും സുഹൈല്‍ പ്രതിയാണ്. കൂടാതെ പുത്തന്‍വേലിക്കര, ആറ്റിങ്ങല്‍, കണ്ണൂര്‍ ടൗണ്‍, പോത്തന്‍കോട്, എറണാകുളം സൗത്ത്, കല്ലമ്പലം എന്നീ പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ സമാനമായ കേസുകളുണ്ട്.

എംപി ബോര്‍ഡ് വെച്ച വാഹനത്തില്‍ രാത്രികാലങ്ങളില്‍ സഞ്ചരിച്ചും പ്രമുഖ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ചും തട്ടിപ്പുകള്‍ക്ക് വിശ്വാസ്യത നേടിയെടുക്കാന്‍ ഇയാള്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി.

തിരുവനന്തപുരം ആനയറയിലെ സബൈന്‍ ആശുപത്രി ഉടമ ഡോ. സബൈന്‍ ശിവദാസിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് പേട്ട പൊലീസ് സുഹൈലിനെ അറസ്റ്റ് ചെയ്തത്. ആശുപത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത നല്‍കിയ ശേഷം അത് പിന്‍വലിക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് സുഹൈല്‍ ഷാജഹാനെ കോണ്‍ഗ്രസിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

Suhail Shajahan has strong gangster links

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിധി ഇന്ന്; പി ജയരാജനും ടിവി രാജേഷും പ്രതി പട്ടികയില്‍

തിരിച്ചുവരവ് ആഘോഷമാക്കി ബുംറ; ആറാം വിക്കറ്റില്‍ കരകയറ്റി ഫിലിപ്‌സും നിക്കോള്‍സും

സൈബറിടത്തില്‍ ഇനി കളി മാറും, ഏത് ഫോണും അണ്‍ലോക്കാവും; ഇസ്രായേല്‍ സോഫ്റ്റ്‌വെയറുമായി കേരള പൊലീസ്

ഷൂക്കൂര്‍ വധക്കേസില്‍ വിധി ഇന്ന്; ചൈനയില്‍ ഇന്ന് ചരിത്ര ഉച്ചകോടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുന്‍ സര്‍ക്കാര്‍ വാങ്ങിയില്ല; മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രം