കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്/ ഫയൽ 
Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മകളുടെ കല്യാണത്തിന് ഒരു കോടി നല്‍കി;  സതീഷ് കുമാറിനെതിരെ ജ്വല്ലറി ഉടമ

രണ്ട് തവണ നോട്ടീസ് നൽകിയിട്ടും സുനിൽ കുമാർ ചോദ്യം ചെയ്യലിന് ഹാജരായില്ല. മൂന്നാമത്തെ നോട്ടീസിലാണ് മൊഴി നൽകാനെത്തിയത്. 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ ഒരു കോടി രൂപ നല്‍കിയെന്ന് ഇഡിക്ക് മുന്നില്‍ എസ്ടി ജ്വല്ലറി ഉടമ സുനില്‍ കുമാര്‍ മൊഴി നല്‍കി. പണം നല്‍കിയത് മകളുടെ വിവാഹത്തിന് വേണ്ടിയാണെന്നും സുനില്‍ കുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കി. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും സുനില്‍ കുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. മൂന്നാമത്തെ നോട്ടീസിലാണ് മൊഴി നല്‍കാനെത്തിയത്.

'സതീഷ് കുമാറുമായി സുഹൃത്ത് ബന്ധം മാത്രമാണ് ഉണ്ടായിരുന്നത്. മകളുടെ കല്യാണത്തിനായി ഒരു കോടി രൂപ തന്നിരുന്നു'- ഇഡിക്ക് മൊഴി നല്‍കിയതിന് പിന്നാലെ സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സതീഷ് കുമാറിന്റെ സഹോദരനും പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറിയും ഇഡിക്ക് മുന്നില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണന് ഇഡി വീണ്ടും നോട്ടീസ് നല്‍കും. നിലവില്‍ കണ്ണന്‍ ഹാജരാക്കിയ സ്വത്ത് വിവരങ്ങള്‍ അപൂര്‍ണമാണെന്നാണ്‌ ഇഡിയുടെ കണ്ടെത്തല്‍. 

തൃശൂര്‍ സഹകരണ ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ നിലവില്‍ സമര്‍പ്പിച്ച രേഖകളില്‍ ഇല്ല. സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കണ്ണന്റെ സഹായികള്‍ രേഖകള്‍ ഹാജരാക്കിയത്. മുഖ്യപ്രതി സതീഷ് കുമാറുമായുള്ള സൗഹൃദവും ഒരുമിച്ച് നടത്തിയ വിദേശ യാത്രകളും തൃശൂര്‍ സഹകരണ ബാങ്ക് ഭാരവാഹി എന്ന നിലയില്‍ കണ്ണന്‍ നല്‍കിയ സഹായങ്ങളുമാണ് സംശയമുണ്ടാക്കിയിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT