Kanthapuram AP Aboobacker Musliyar  
Kerala

ഈഴവര്‍ വെള്ളാപ്പള്ളിയെ തള്ളിപ്പറയും, കമ്യൂണിസ്റ്റുകാരും ലീഗും സമസ്തയ്ക്ക് ഒരുപോലെ: കാന്തപുരം

സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ എപി വിഭാഗം സിപിഎമ്മിനോട് അടുപ്പമുള്ളവരല്ല, എല്‍ഡിഎഫിനോടാടാണ് അടുത്ത് നില്‍ക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തങ്ങളെ സമീപിക്കുന്ന ആരുമായും സഹകരിക്കാന്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ എപി സുന്നി വിഭാഗം തയ്യാറെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. സിപിഎമ്മും മുസ്ലീംലീഗും തങ്ങള്‍ക്ക് ഒരുപോലെയാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വ്യക്തമാക്കുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കവെയാണ് കാന്തപുരം രാഷ്ട്രീയ മത വിഷയങ്ങളിലെ നിലപാടുകള്‍ വ്യക്തമാക്കിയത്.

സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ എപി വിഭാഗം സിപിഎമ്മിനോട് അടുപ്പമുള്ളവരല്ല, എല്‍ഡിഎഫിനോടാടാണ് അടുത്ത് നില്‍ക്കുന്നത്. എല്‍ഡിഎഫില്‍ മറ്റ് ഘടകങ്ങളുണ്ട്. യുഡിഎഫിലെ ഒരു സഖ്യകക്ഷി ഞങ്ങള്‍ക്ക് എതിരായതിനാലാണ് ഞങ്ങള്‍ എല്‍ഡിഎഫിനോട് അടുത്തുനില്‍ക്കുന്നത്. എന്നാല്‍, മതത്തിനെതിരായ വിമര്‍ശനങ്ങള്‍ എതിര്‍ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. ഇക്കാര്യം മുഖ്യമന്ത്രിയോട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മതവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ് സമസ്ത നിലനില്‍ക്കുന്നത്, മതത്തിനെതിരെ ആരെങ്കിലും രംഗത്തെത്തുമ്പോള്‍ സംഘടന പ്രതിരോധിക്കും. സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തു. സിപിഎം മുഖപത്രമായ 'ദേശാഭിമാനി' ഞങ്ങള്‍ക്കെതിരെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. 'സിറാജ്' ദിനപത്രത്തില്‍ മറുപടി നല്‍കി. തങ്ങളുടെ നിലപാടുകള്‍ വ്യക്തമാണ്. 'കേരള യാത്ര'യെ എതിര്‍ത്തവര്‍ ഇപ്പോള്‍ ഞങ്ങളുമായി സഹകരിക്കുന്നു. ഇത്തരത്തില്‍ ആരുമായും ഭിന്നതയില്ല, മുസ്ലീം ലീഗിനോടും കമ്യൂണിസ്റ്റുകാരായാലും നിലപാടില്‍ മാറ്റമില്ല. ഞങ്ങളുമായി സമീപിക്കുന്ന ആരുമായും തങ്ങള്‍ സഹകരിക്കുമെന്നും കാന്തപുരം വ്യക്തമാക്കുന്നു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളിലും കാന്തപുരം നിലപാട് വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ക്ക് പിന്നിലെ കാരണം അറിയില്ല. ഇത്തരം പരാമര്‍ശങ്ങള്‍ അത്ഭുതപ്പെടുന്നുന്നവയാണ്. ഞങ്ങള്‍ അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ സംഘടനയെയോ സമൂഹത്തെയോ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍, ഈഴവ സമൂഹം വെള്ളാപ്പള്ളിയുടെ നിലപാടുകളോട് യോജിക്കുന്നില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടെന്നും കാന്തപുരം വ്യക്തമാക്കുന്നു.

Sunni leader Kanthapuram A P Aboobacker Musliyar talk about Kerala politics.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്തസാക്ഷി ഫണ്ടില്‍ നയാ പൈസ വഞ്ചിക്കാനോ, നഷ്ടപ്പെടാനോ അനുവദിക്കില്ല: എം വി ഗോവിന്ദന്‍

ബഹിഷ്‌കരണ ഭീഷണിയിൽ നിന്ന് പിന്മാറി; ഐസിസി മുന്നറിയിപ്പിന് പിന്നാലെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് പാകിസ്ഥാൻ

'സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല, സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല';അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന ചട്ടത്തില്‍ ഗതാഗതമന്ത്രി

ഇന്ത്യക്കെതിരായ തീരുവ കുറയ്ക്കാന്‍ യുഎസ്, ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നെന്ന് ട്രഷറി സെക്രട്ടറി

ഒലിച്ചുപോയത് 2.51 ലക്ഷം കോടി; ഒന്‍പത് മുന്‍നിര കമ്പനികളും നഷ്ടത്തില്‍; പൊള്ളി റിലയന്‍സ് ഓഹരി

SCROLL FOR NEXT