Sunny Joseph  
Kerala

'ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തത്'; റേഞ്ച് റോവര്‍ ഉപയോഗിച്ചതില്‍ വിചിത്രവാദവുമായി സണ്ണി ജോസഫ്

സര്‍ക്കാരിന്റെ വാഹനത്തില്‍ പോകുകയാണെങ്കില്‍ അതിന് ഡീസല്‍ അടിക്കണം. റിപ്പയര്‍ ചെയ്യണം, ടയര്‍ മാറ്റണം, ഡ്രൈവര്‍ക്ക് പണം നല്‍കണം. ഷാജി അതൊക്കെ ലാഭിക്കുകയാണ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സുഹൃത്തിന്റെ ആഡംബരക്കാര്‍ ഉപയോഗിച്ചതില്‍ മന്ത്രി കെഎം ഷാജിക്ക് പിന്തുണയുമായി വൈദ്യതിമന്ത്രി സണ്ണി ജോസഫ്. ഷാജിക്കെതിരെ മറ്റൊന്നും പറയാനില്ലാത്തതിനാലാണ് പെറ്റി ആരോപണമാണിത്. കാര്‍ ഉപയോഗം സൗജന്യമായല്ല, സൗകര്യമായാണ് കാണേണ്ടത്. ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തതെന്നും സണ്ണി ജോസഫ് പറഞ്ഞു

'ആരും സര്‍ക്കാര്‍ ചെലവില്‍ വിദേശ യാത്ര പോയിട്ടില്ല, ഗള്‍ഫിലേക്ക് പോകുന്നതൊന്നും വലിയ ചെലവുള്ള യാത്രയല്ല. രമേശ് ചെന്നിത്തല മാത്രമാണ് അമേരിക്കയില്‍ പോയത്. ഒരാഴ്ചകൊണ്ട് മടങ്ങിയെത്തി. അത് വളരെ പ്രധാനപ്പെട്ട യാത്രയായിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ കല്യാണമായിരുന്നു, എന്നെയും വിളിച്ച കല്യാണമായിരുന്നു. സര്‍ക്കാര്‍ ചെലവിലായിരുന്നില്ല' മന്ത്രി പറഞ്ഞു.

'ഓണാഘേഷം നടക്കുകയല്ലേ?. ടൂറിസം മന്ത്രിയെ ദുബൈയിലേക്ക് വിളിച്ചാല്‍ പോകണ്ടേ. കെഎം ഷാജി മന്ത്രിയാകുന്നതിന് മുന്‍പ് എത്ര തവണ പോയതാണ്. ഇപ്പോള്‍ മന്ത്രിയായതുകൊണ്ട് അത്ര പോകാന്‍ സമയമില്ല. യാത്രകള്‍ ചെയ്യണം. ആളുകളുമായി ബന്ധപ്പെടണം. അനുഭവങ്ങള്‍ വേണം. കൂടുതല്‍ ദുരം യാത്ര ചെയ്യണമെങ്കില്‍ നല്ല സൗകര്യമുള്ള വാഹനങ്ങള്‍ വേണം. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വറെ ഒന്നും ഇല്ലാത്തതുകൊണ്ടാണ് കെഎം ഷാജിക്കെതിരെ പറയുന്നത്. ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്ത്, സര്‍ക്കാരിന്റെ വാഹനത്തില്‍ പോകുകയാണെങ്കില്‍ അതിന് ഡീസല്‍ അടിക്കണം. റിപ്പയര്‍ ചെയ്യണം, ടയര്‍ മാറ്റണം, ഡ്രൈവര്‍ക്ക് പണം നല്‍കണം. ഷാജി അതൊക്കെ ലാഭിക്കുകയാണ് ചെയ്തത്'- മന്ത്രി പറഞ്ഞു.

സുഹൃത്തിന്റെ റേഞ്ച് റോവര്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതോടെ മന്ത്രി കാര്‍ തിരികെ ഏല്‍പ്പിച്ചിരുന്നു. 'എത്രയോ വര്‍ഷങ്ങള്‍ ആയി ഞാന്‍ ഇടക്കിടെ ഉപയോഗിക്കുന്ന വാഹനം ആണ്. ഞാന്‍ ഒരധികാര സ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ഒരു പാട് തവണ ഞാന്‍ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്. നിരവധി തവണ വരികയും തിരിച്ചു പോകുകയും ചെയ്തിട്ടുണ്ട്' മന്ത്രി ഇത് സംബന്ധിച്ച് വിശദീകരണം നടത്തിയിരുന്നു.

'നല്ല വാഹനങ്ങള്‍ വീട്ടില്‍ വെറുതെ ലോക്ക് ചെയ്ത് വെച്ചിട്ടുള്ള സുഹൃത്തുക്കളോടാണ്, യാക്കൂബ്ക്കയെ പോലെ പ്രശസ്തന്‍ ആകാന്‍ ആഗ്രഹമുണ്ടെങ്കില്‍ വണ്ടി എനിക്ക് ഉപയോഗിക്കാന്‍ തന്നോളൂ, ആവശ്യമായ അനുമതി എടുത്ത് ഞാന്‍ ഉപയോഗിച്ചോളാം. മാധ്യമ പ്രവര്‍ത്തകരോടും പൊതു സമൂഹത്തോടും ഉള്ള അഭ്യര്‍ത്ഥന എന്തെന്നാല്‍, നിങ്ങള്‍ എന്റെ പിന്നാലെ തന്നെ ഉണ്ടായിക്കോളൂ; നിങ്ങള്‍ നിരന്തരം ഓഡിറ്റും ചെയ്യണം. ഇത് പോലെയുള്ള കാര്യങ്ങളെ പറ്റി അല്ല. പകരം,എന്നെ ഭക്ഷണം തന്നു സ്‌നേഹിക്കുന്ന, താമസിക്കാന്‍ ഇടം തന്നു സഹായിക്കുന്ന, വാഹനം തരുന്ന എന്റെ സൗഹൃദങ്ങള്‍, ആ സൗഹൃദങ്ങളുടെ പേരില്‍ ഈ ഭരണ സംവിധാനത്തില്‍ നിന്നും എന്തെങ്കിലും അവിഹിതമായി ആരെങ്കിലും നേടുന്നുണ്ടോ എന്ന് നിങ്ങള്‍ അന്വേഷിക്കണം. അങ്ങിനെ എന്തെങ്കിലു കണ്ടാല്‍ എന്നോടും പൊതു സമൂഹത്തോടും ഒരു മടിയുമില്ലാതെ വിളിച്ചു പറയണം. ഇനി ഞാന്‍ തന്നെ അത്തരം സൗഹൃദങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും അവിഹിതമായി ചെയ്യുന്നു എന്ന് നിങ്ങള്‍ കണ്ടാല്‍ ഒരു ദയയും കാണിക്കരുത്; എന്നെ പൊളിച്ചടുക്കണം' മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്ക് വച്ച കുറിപ്പില്‍ പറഞ്ഞു.

Sunny Joseph Backs Minister K.M. Shaji Over Using Friend's Luxury Car

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി സുചിക തരിയാൽ; ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ

കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ പ്രതാപം വീണ്ടെടുക്കാന്‍ ടാറ്റ, ടിഗോര്‍ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് വെള്ളിയാഴ്ച; അറിയാം ഫീച്ചറുകള്‍- വിഡിയോ

യുപിയിൽ നിന്നും വിമാനത്തിൽ പറന്നിറങ്ങി ബൈക്കിൽ കറങ്ങി മോഷണം; അന്തർസംസ്ഥാന കവർച്ചാ സംഘം കണ്ണൂരിൽ പിടിയിൽ

'തന്ത വൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല; മന്ത്രിമാര്‍ക്ക് സ്വകാര്യനിമിഷങ്ങള്‍ പാടില്ലേ?'; വിദേശയാത്ര വിവാദത്തില്‍ മന്ത്രി ഒജെ ജനീഷ്

ആപ്പിളില്‍ വീണ്ടും പിരിച്ചുവിടല്‍; രണ്ടുമാസത്തിനിടെ രണ്ടാം തവണ