Supplyco  ഫയൽ
Kerala

പ്രണയ ദിനത്തില്‍ സപ്ലൈകോയുടെ 'മധുര സമ്മാനം'; ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഓഫറുമായി സപ്ലൈകോ . വാലന്റൈന്‍സ് ഡേ ദിവസമായ ഫെബ്രുവരി 14ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി പതിനാലിന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും.

നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 രൂപയ്ക്ക് മുകളിലാണ് നിങ്ങള്‍ വാങ്ങിക്കുന്ന സബ്സിഡി ഇതര സാധനങ്ങളുടെ വിലയെങ്കില്‍ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക. ഈ ഓഫര്‍ ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല, ഫെബ്രുവരി 28 വരെ വന്‍വിലക്കുറവില്‍ പഞ്ചസരാ വീട്ടിലേക്ക് കൊണ്ടുപോകാവുന്നതാണ്.

അതേസമയം സപ്ലൈകോയുടെ ശബരി സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 289 രൂപയാക്കി കുറച്ചു. ഇതിന് പുറമെ സപ്ലൈകോ വഴി വില്‍പന നടക്കുന്ന ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 329ല്‍ നിന്ന് 309ലേക്കും കുറച്ചിട്ടുണ്ട്.

supplyco offer sugar 1kg 14 rupees on valentines day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു'; യുഎസ്‌ വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

'28-ാം വയസില്‍ ട്രാന്‍സ്പ്ലാന്റ്, അണ്ഡം ശീതികരിക്കണമെന്ന് പറഞ്ഞില്ല; ചോദിച്ചപ്പോള്‍ ഡോക്ടര്‍ നല്‍കിയ മറുപടി'; തുറന്നു പറഞ്ഞ് മംമ്ത

'ദിസ് ഈസ് ടൂ മച്ച്..., കൊടിമരത്തിലെ സ്വർണംവരെ മോഷ്ടിച്ചു'; ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

പുറത്തു നിര്‍ത്താന്‍ ഞാന്‍ ചെയ്ത തെറ്റ് എന്താണ് സഖാവെ; പാര്‍ട്ടിയിലേക്ക് തിരിച്ചുവരവ് ജീവിതാഭിലാഷം; നാളെ മുതല്‍ എനിക്ക് ഇല്ലാത്ത കുറ്റങ്ങള്‍ ഉണ്ടാകില്ല; എംഎ ബേബിക്ക് തുറന്ന കത്ത്

ബ്യൂട്ടിപാർലറിൽ പോയി സമയം കളയണോ? ചർമത്തിലെ കരിവാളിപ്പ് മാറാൻ വീട്ടിൽ തന്നെ തയ്യാറാക്കാം ഈ നാച്ചുറൽ ബ്ലീച്ച്

SCROLL FOR NEXT