Supreme Court Chief Justice Surya Kant Visits Chottanikkara Temple 
Kerala

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചോറ്റാനിക്കര ക്ഷേത്രത്തില്‍; കുടുംബത്തോടൊപ്പം ദര്‍ശനം

അനുഗമിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കുടുംബ സമേതം ഇന്ന് രാവിലെ 8 മണിയോടെയാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്.

ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പന്തലില്‍ വച്ച് കൊച്ചിന്‍ ദേവസ്വം അംഗങ്ങള്‍ ചേര്‍ന്ന് ചീഫ് ജസ്റ്റിസിനെ പൊന്നാടയും ഭഗവതിയുടെ ചിത്രവും നല്‍കി ആദരിച്ചു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് 9 മണിയോടെ ചീഫ് ജസ്റ്റിസും കുടുംബവും മടങ്ങി.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യസെന്‍ ശര്‍മയും കുടുംബവും ജസ്റ്റിസ് എകെ പ്രീതയും അദ്ദേഹത്തെ അനുഗമിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെപി അജയന്‍, സുരേഷ് ബാബു കെകെ, ചോറ്റാനിക്കര അസി. കമ്മീഷണര്‍ എംജി യഹുലദാസ്, ദേവസ്വം മാനേജര്‍ കെഎസ് രാജീവ്, ക്ഷേത്ര ഉപദേശക സമിതി അധ്യക്ഷന്‍ ശ്രീ പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Supreme Court Chief Justice Surya Kant Offers Prayers at Chottanikkara Temple Along with Family

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്യാനേഷ് കുമാര്‍ ജയിലില്‍ പോകും'; 2024ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

'വിളിച്ചു വരുത്തി അപമാനിച്ചു'; നടന്‍ അരവിന്ദിനെ വിവാഹ വേദിയില്‍ നിന്നും തള്ളിമാറ്റി സെക്യൂരിറ്റി; വിമര്‍ശനവുമായി ആരാധകര്‍

'സ്‌നേഹത്തിന്റെ കടയില്‍ ഇപ്പോള്‍ വെറുപ്പ് മാത്രം; നിങ്ങള്‍ മോക്ക് പ്രധാനമന്ത്രിയായി തുടരൂ'

അഭിഷേക് '86', ഇഷാന്‍ '60', സഞ്ജു '50'... 'സിക്‌സിൽ' ചരിത്രമെഴുതി 'ടീം ഇന്ത്യ'!

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര: പനി ബാധിച്ച 50-കാരനെ കമ്പിൽ തുണി കെട്ടി ചുമന്നത് നാല് കിലോമീറ്റർ