Supreme Court File
Kerala

ഇടവ റെയില്‍വേ മേല്‍പ്പാല നിര്‍മാണം: സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കെതിരായ ഹര്‍ജി തള്ളി

ഇടവ നിവാസികളായ ആറ് പേരാണ് സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലുള്ള ഇടവ റെയില്‍വേ മേല്‍പ്പാലനിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഇതോടെ സ്ഥലമേറ്റെടുപ്പ് നടപടികളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാനാകും.

ഇടവ നിവാസികളായ ആറ് പേരാണ് സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. മേല്‍പാലത്തിന്റെ സ്ഥാന നിര്‍ണയത്തില്‍ അപാകതയുണ്ടെന്നും സ്ഥലമേറ്റെടുപ്പില്‍ പുനഃപരിശോധന വേണെന്നാവശ്യപ്പെട്ടുമാണ് സ്ഥലഉടമകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തിരുന്നത്. ഇപ്പോഴത്തെ അലൈന്‍മെന്റ് അശാസ്ത്രീയമാണെന്നും വളഞ്ഞാണ് പോകുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

എന്നാല്‍, സ്ഥലമേറ്റെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൂന്ന് തവണ ഹൈക്കോടതി പരിഗണിച്ച വിഷയമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ഥല ഉടമസ്ഥരില്‍ ഭൂരിഭാഗവും സ്ഥലം വിട്ടുനല്‍കിയതായും കുറച്ചുപേര്‍ക്ക് മാത്രമാണ് എതിര്‍പ്പെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി, സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍, അഭിഭാഷകന്‍ രശ്മിത രാമചന്ദ്രന്‍ എന്നിവര്‍ ഹാജരായി. സ്ഥലമുടമകള്‍ക്കുവേണ്ടി അഭിഭാഷകരായ ലിജു സ്റ്റീഫന്‍, മനു കൃഷ്ണന്‍ എന്നിവരാണ് ഹാജരായത്.

Supreme Court dismissed a plea challenging the land acquisition for the Edava railway overbridge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT