നവീന്‍ ബാബു ഫയൽ
Kerala

'എല്ലാ കേസും സിബിഐക്ക് വിടാനാകില്ല'; നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ സുധാംശു ധൂലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളിയത്. എല്ലാ കേസുകളും സിബിഐക്ക് വിടണമെന്ന് പറയാനാകില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, കേസ് സിബിഐക്ക് കൈമാറി ഉത്തരവ് പുറപ്പെടുവിക്കണമെന്നുമായിരുന്നു മഞ്ജുഷ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

മഞ്ജുഷയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സുനില്‍ ഫെര്‍ണാണ്ടസും അഭിഭാഷകന്‍ എം ആര്‍ രമേശ് ബാബുവുമാണ് ഹാജരായത്. നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കുടുംബം സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസില്‍ സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്; എംഎല്‍എ എന്‍ എ ഹാരിസിന്റെ വീട്ടിലും പരിശോധന

'കൂലിപ്പണിക്കാരന്‍ രാജന്‍ എന്ന് കേട്ടപ്പോള്‍ അഭിമാനം, മുതലാളി എന്നല്ലല്ലോ; ഇതിനേക്കാള്‍ പൊക്കത്തിലും കയറും'

ചൂട് കാലത്ത് നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ടത്

ഇന്ത്യയിൽ 44 ദശലക്ഷം സ്ത്രീകൾ പിസിഓഎസ് അനുഭവിക്കുന്നു, കൂടുതൽപേർ നഗരങ്ങളിൽ ; കാരണം അറിയാം

നേതാജിയെ 'രാഷ്ട്രപുത്രന്‍' ആയി പ്രഖ്യാപിക്കണം; ഹര്‍ജിക്കാരന് സുപ്രീം കോടതിയുടെ ശാസന, ഹര്‍ജി തള്ളി

SCROLL FOR NEXT