സുരേഷ് ഗോപി മാധ്യമങ്ങളെ കാണുന്നു  ടെലിവിഷന്‍ ചിത്രം
Kerala

'ഒറ്റത്തന്ത' പ്രയോഗം, മുഖ്യമന്ത്രിയെ സുരേഷ് ​ഗോപി അധിക്ഷേപിച്ചു; പൊലീസിൽ പരാതി

സിപിഎം പരാതി നൽകാത്തതിനാലാണ് പരാതി നൽകുന്നതെന്ന് വി ആര്‍ അനൂപ് പ്രതികരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഒറ്റത്തന്ത പ്രസം​ഗത്തിൽ തൃശൂർ എംപി സുരേഷ് ​ഗോപിക്കെതിരെ പൊലീസിൽ പരാതി. ചേലക്കര പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കോൺഗ്രസ് സഹയാത്രികനായ അഭിഭാഷകൻ വി ആര്‍ അനൂപാണ് സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. സിപിഎം പരാതി നൽകാത്തതിനാലാണ് പരാതി നൽകുന്നതെന്ന് വി ആര്‍ അനൂപ് പ്രതികരിച്ചു.

ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. തൃശൂര്‍ പൂരം കലക്കിയതിന്‍റെ അന്വേഷണം സിബിഐയെ ഏല്‍പിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് ഒറ്റ തന്ത പരാമര്‍ശം നടത്തിയത്. 'പൂരം കലക്കൽ നല്ല ടാഗ് ലൈൻ ആണ്. പൂരം കലക്കലിൽ സിബിഐയെ ക്ഷണിച്ചു വരുത്താൻ തയാറുണ്ടോ. ഒറ്റ തന്തക്ക് പിറന്നവർ അതിന് തയാറുണ്ടോ. ഏത് അന്വേഷണം നേരിടാനും ഞാൻ തയ്യാറാണ്. മുൻ മന്ത്രി ഉൾപ്പെടെ അന്വേഷണം നേരിടാൻ യോഗ്യരായി നിൽക്കേണ്ടി വരും', സുരേഷ് ഗോപി പറഞ്ഞു.

സംഭവം ചർച്ചയായതോടെ വിശദീകരിച്ച് സുരേഷ് ഗോപി രംഗത്തെത്തി. താൻ ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി