സുരേഷ് ​ഗോപി/ഫയല്‍ ചിത്രം 
Kerala

മത്സരിക്കുന്നെങ്കില്‍ ഗുരുവായൂരില്‍; ബിജെപിയെ ആശങ്കയിലാക്കി സുരേഷ് ഗോപി

നിയമസഭാ തെരഞ്ഞെടുപ്പില്‍ നടനും എംപിയുമായ സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകണമെന്ന് കേന്ദ്ര നേതൃത്വം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നടനും എംപിയുമായ സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകണമെന്ന് കേന്ദ്ര നേതൃത്വം. മത്സരിക്കുകയാണെങ്കില്‍ ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയാകാമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 തൃശൂര്‍, വട്ടിയൂര്‍ക്കാവ്. തിരുവനന്തപുരം തുടങ്ങിയ ഏ പ്ലസ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് സുരേഷ് ഗോപി ഒരുറപ്പും നല്‍കിയിരുന്നില്ല. മത്സരിക്കുകയാണെങ്കില്‍ ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയാകാമെന്ന നിര്‍ദ്ദേശം ബിജെപി നേതൃത്വത്തെ അശങ്കയിലാക്കി. പാര്‍ട്ടിക്ക് ഒട്ടും ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിലൊന്നാണ് ഗുരുവായൂര്‍. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി പ്രചാരണരംഗത്ത് ഏറെ മുന്നേറ്റം സൃഷ്ടിച്ചിരുന്നു. ഇത്തവണ 108 സീറ്റുകളില്‍ ബിജെപി മത്സരിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ