കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം തൃശൂർ ആണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്നും സുരേഷ് ഗോപി. എയിംസ് തൃശൂരിൽ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും. വിശദീകരിച്ചു മടുത്തെന്നും കേന്ദ്രമന്ത്രി
എയിംസ് കേരളത്തിൽ വരണം എന്നാണ് തന്‍റെ ആഗ്രഹം താൻ ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും . സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണ്. എന്നാൽ തൃശൂരിൽ എയിംസിന് വേണ്ട ശാന്തമായ അന്തരീക്ഷം ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ തന്‍റെ കൂടെ ഇരിക്കണമെന്നും അദ്ദേഹത്തിന്‍റെ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കുന്നതിനായി കോട്ടയത്തെ വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് മന്ത്രി കെ മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. കേരളം സമർപ്പിച്ച 9 സ്ഥലങ്ങളുടെ പട്ടികയിൽ നിന്നു തന്നെ തൃശൂരിനെ ഒഴിവാക്കിയതു രാഷ്ട്രീയ പ്രേരിതമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. താൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ല. തൃശൂരാണ് ഏറ്റവും മികച്ച സ്ഥലമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌ണൻ, എയിംസിനായി കേരളത്തെ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. കേരളത്തിന് എയിംസ് എന്ന സ്വപ്‌നം വൈകാതെ സാക്ഷാത്‌കരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates