സുരേഷ് ഗോപി രാജ്യസഭയില്‍ 
Kerala

'തുഞ്ചത്ത് എഴുത്തച്ഛന് സമര്‍പ്പണം', രാജ്യസഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച്‌ സുരേഷ് ഗോപി; നന്നായി സംസാരിച്ചുവെന്ന് വെങ്കയ്യ നായിഡു

രാജ്യസഭയില്‍ മലയാളത്തില്‍ സംസാരിച്ച് നടന്‍ സുരേഷ് ഗോപി എംപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യസഭയില്‍ മലയാളത്തില്‍ സംസാരിച്ച് നടന്‍ സുരേഷ് ഗോപി എംപി. കാലാവധി പൂര്‍ത്തിയാകുന്ന സുരേഷ് ഗോപിയുടെ ഈ സമ്മേളനത്തിലെ അവസാനത്തെ പ്രസംഗമാണ് മലയാളത്തില്‍ നടത്തിയത്. 

ആനകളെ ട്രെയിലറുകളിലും ട്രക്കുകളിലും കയറ്റി കൊണ്ടു പോകുന്നത് നിരോധിക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. പ്രസംഗത്തിന് പിന്നാലെ നന്നായി സംസാരിച്ചുവെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.

'എനിക്ക് ഈ ടേമില്‍ കിട്ടുന്ന അവസാന അവസരമാണ് ഇത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ക്കും സമര്‍പ്പണമായി, മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും നല്ലവരായ മലയാളികള്‍ക്കുമുള്ള സമര്‍പ്പണമായി, ഈ നിവേദനം കേന്ദ്ര വനം വന്യജീവി വകുപ്പ് മന്ത്രിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു'-എന്നായിരുന്നു ആനകളുടെ സുരക്ഷക്ക് വേണ്ടിയുള്ള സുരേഷ് ഗോപിയുടെ പ്രസംഗം.

ഈ വാര്‍ത്ത കൂടി വായിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT