മാധവ് ഗാഡ്ഗില്‍- സുരേഷ് ഗോപി  
Kerala

'ശാസ്ത്രത്തെയും മനുഷ്യസ്‌നേഹത്തെയും ഒരേ നൂലില്‍ കോര്‍ത്തിണക്കി, പച്ചപ്പിന്റെ കാവലാള്‍ മടങ്ങി'; അനുസ്മരിച്ച് സുരേഷ് ഗോപി

കേരളത്തിന്റെ മണ്ണും മരവും മനുഷ്യനും ഒരുപോലെ സുരക്ഷിതമായിരിക്കണം എന്ന് ആഗ്രഹിച്ച ആ പോരാളി, തന്റെ കര്‍മ്മപഥം പൂര്‍ത്തിയാക്കി നിത്യതയിലേക്ക് മടങ്ങിയിരിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അന്തരിച്ച പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രഫ. മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രകൃതിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും ഒരു തലമുറയെ പഠിപ്പിച്ചയാളാണ് ഗാഡ്ഗില്‍ എന്നും മടങ്ങിയത് പച്ചപ്പിന്റെ കാവലാളാണെന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'കേരളത്തിന്റെ മണ്ണും മരവും മനുഷ്യനും ഒരുപോലെ സുരക്ഷിതമായിരിക്കണം എന്ന് ആഗ്രഹിച്ച ആ പോരാളി, തന്റെ കര്‍മ്മപഥം പൂര്‍ത്തിയാക്കി നിത്യതയിലേക്ക് മടങ്ങിയിരിക്കുന്നു.ശാസ്ത്രത്തെയും മനുഷ്യസ്‌നേഹത്തെയും ഒരേ നൂലില്‍ കോര്‍ത്തിണക്കിയ ആ വലിയ മനുഷ്യന്റെ വിയോഗം ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.ആ ധന്യസ്മരണയ്ക്ക് മുന്നില്‍ പ്രണാമം'- സുരേഷ് ഗോപിയുടെ കുറിച്ചു.

ബുധനാഴ്ച രാത്രി പുണെയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഗാഡ്ഗിലിന്റെ അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വൈകുണ്ഡ് ശ്മശാനത്തില്‍. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി എന്നപേരില്‍ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാല്‍ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏറെ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പദ്മശ്രീ, പത്മഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചിരുന്നു.

Suresh Gopi pays tribute to the late ecologist Prof. Madhav Gadgil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

'അറിഞ്ഞുകൊണ്ട് അയ്യപ്പന് ഒരു ദോഷവും ചെയ്യില്ല'; തന്ത്രിയെ പിന്തുണച്ച് ആര്‍ ശ്രീലേഖ, ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഗുരുവായൂര്‍ ദേവസ്വം നിയമനം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദ് ചെയ്ത് ഹൈക്കോടതി

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് പതിച്ച് അപകടം, 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചു, 'ഇടതു നിരീക്ഷകന്‍ ' പദവി രാജിവെച്ചു; പരിഹാസ പോസ്റ്റുമായി ഹസ്‌കര്‍

SCROLL FOR NEXT