കോഴിക്കോട്: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനായി (എയിംസ്) കോഴിക്കോടിന്റെ പേര് പറയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് കോഴിക്കോട് ആരാ പ്രഖ്യാപിച്ചതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. 'ഞാന്‍ കോഴിക്കോട് പറഞ്ഞിട്ടില്ല. കോഴിക്കോട് പറയുകയുമില്ല'- സുരേഷ് ഗോപി പറഞ്ഞു.
എയിംസിനായി എന്താണ് കോഴിക്കോട് പേര് പറയാത്തതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍; അത് സിബിഐക്കാര്‍ പിന്നെ പറയുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. കോഴിക്കോടാണ് എയിംസ് വരുന്നതെങ്കില്‍ അത് അംഗീകരിക്കാന്‍ മടിയില്ലെന്നായിരുന്നു നേരത്ത ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. അതിന് വിരുദ്ധമാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം 2014-ല്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ നാല് സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ വിശദമായ പ്രൊപ്പോസല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന്, 2017-ല്‍ കോഴിക്കോട് ജില്ലയിലെ കിനാലൂരിലുള്ള കെ.എസ്.ഐ.ഡി.സി.യുടെ ഭൂമി എയിംസിനായി ശുപാര്‍ശ ചെയ്യുകയും ചെയ്തു. 2024 ഒക്ടോബറില്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിന് തത്ത്വത്തിലുള്ള അംഗീകാരം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കേന്ദ്ര ധനകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയും കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. കേരളത്തിന് എയിംസ് അനുവദിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞിരുന്നു. ആലപ്പുഴയിലെ പുറക്കാട് മണക്കല്‍ പാടശേഖരം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജി. സുധാകരന്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടിയായിട്ടായിരുന്നു മുരളീധരന്റെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates