സുരേഷ് ​ഗോപി  ഫെയ്സ്ബുക്ക് ചിത്രം
Kerala

തിരുനെല്‍വേലിയില്‍ 82.4 ഏക്കര്‍, സ്വന്തമായി എട്ട് വാഹനങ്ങള്‍, സുരേഷ് ഗോപിയുടെ കൈയില്‍ 1025 ഗ്രാം സ്വര്‍ണം, ഭാര്യക്കും മക്കള്‍ക്കും 90 ലക്ഷത്തിന്റെ സ്വര്‍ണം

ഭാര്യയുടെ പേരില്‍ 54 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണ്ണവും 2 മക്കളുടെ പേരില്‍ 36 ലക്ഷം രൂപ വരുന്ന സ്വര്‍ണവുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ആസ്തി രേഖകള്‍ അടക്കം വ്യക്തമാക്കുന്ന നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. 40000 രൂപ കൈയിലുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും 7 ലക്ഷം രൂപയുടെ മ്യൂച്വല്‍ ഫണ്ട്/ ബോണ്ട് എന്നിവയുമുണ്ട്. 1025 ഗ്രാം സ്വര്‍ണം സുരേഷ് ഗോപിയുടെ കൈവശമുണ്ട്. പോസ്റ്റോഫീസില്‍ 67 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്ന് രേഖകള്‍ പറയുന്നു.ഏഴ് കേസുകളും സ്ഥാനാര്‍ത്ഥിയുടെ പേരിലുണ്ട്.

ഭാര്യയുടെ പേരില്‍ 54 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണ്ണവും 2 മക്കളുടെ പേരില്‍ 36 ലക്ഷം രൂപ വരുന്ന സ്വര്‍ണവുമുണ്ട്. സുരേഷ് ഗോപിക്ക് 4 കോടി 68 ലക്ഷം രൂപയാണ് ആകെ വരുമാനം. 2023 - 24 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയാണ് കണക്ക്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയാണുള്ളത്. ഭാര്യയ്ക്ക് 4.13 ലക്ഷം വരുമാനമുണ്ട്. രണ്ട് മക്കളുടെ പേരില്‍ 3 കോടിയിലേറെ രൂപയുടെ ജംഗമ ആസ്തിയുണ്ട്. സുരേഷ് ഗോപിയുടെ പേരില്‍ 1.87 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുണ്ട്. ഒപ്പം 2.53 കോടി രൂപ വിലവരുന്ന എട്ട് വാഹനങ്ങളും തിരുനല്‍വേലിയില്‍ 82.4 ഏക്കര്‍ സ്ഥലവും സ്വന്തമായുണ്ട്. 61 ലക്ഷം രൂപാ വിവിധ ബാങ്കുകളില്‍ ലോണുണ്ടെന്നും സുരേഷ് ഗോപി പത്രികയില്‍ വെളിപ്പെടുത്തി.

തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് 2.65 കോടി രൂപയുടെ ജംഗമ ആസ്തി, 2.61 കോടി രൂപയുടെ സ്ഥാവര ആസ്തിയുമുണ്ട്. വിവിധ ബാങ്കുകളില്‍ രണ്ടു കോടിയിലധികം രൂപയുടെ നിക്ഷേപവും സ്വന്തമായി മൂന്നു വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. വാഹനങ്ങള്‍ക്ക് 51 ലക്ഷം രൂപയാണ് മൂല്യം. കയ്യില്‍ 8 ഗ്രാമിന്റെ മോതിരവും 7 ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകളുമുണ്ടെന്നും പത്രികയില്‍ വെളിപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: ബുധനാഴ്ച മുതൽ ശക്തമായ മഴ, ആറു ജില്ലകളിൽ യെല്ലോ അലർട്ട്

'നീയൊരു നടനാകുമെന്ന് ജീവിതത്തില്‍ ആദ്യം പറഞ്ഞത് വിജയ് സാര്‍'; മറക്കാനാകാത്ത ഓര്‍മ പങ്കിട്ട് ഫഹദ് ഫാസില്‍

'മൂന്നു മാസത്തിനകം തീരുമാനമെടുക്കണം' ; തൃണമൂല്‍ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് കാട്ടി പരീക്ഷാഫലം തടഞ്ഞുവെച്ചു: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രക്ഷോഭം

സോഷ്യൽമീഡിയ വൈറൽ ടിപ്പുകളെ വിശ്വസിക്കരുത്, മാനസികാരോ​ഗ്യമെന്ന ഹാഷ്ടാ​ഗിൽ വരുന്നത് പകുതിയും അശാസ്ത്രീയം