സുരേഷ് ഗോപിയും ഭാര്യ രാധികയും പൊങ്കാലയര്‍പ്പിക്കുന്നു  വിഡിയോ സ്‌ക്രീന്‍ഷോട്ട
Kerala

വിജയത്തിന് വേണ്ടിയല്ല, അഭിവൃദ്ധിക്കായുള്ള പ്രാര്‍ഥനയാണ്; വീട്ടില്‍ പൊങ്കാലയിട്ട് സുരേഷ്‌ഗോപിയുടെ ഭാര്യ രാധിക

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ വീട്ടിലെ സ്ത്രീകള്‍ മുടങ്ങാതെ പൊങ്കാല ഇടുമായിരുന്നെന്നും ഇനിയും മുടങ്ങരുതെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീട്ടില്‍ പൊങ്കാലയിട്ട് സുരേഷ് ഗോപിയുടെ ഭാര്യ രാധിക. പൊങ്കാല ചടങ്ങുകളുടെ ഭാഗമായി മൂന്ന് ദിവസമായി വീട്ടിലാണ് സുരേഷ് ഗോപി. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ വീട്ടിലെ സ്ത്രീകള്‍ മുടങ്ങാതെ പൊങ്കാല ഇടുമായിരുന്നെന്നും ഇനിയും മുടങ്ങരുതെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.

അടുത്ത തലമുറയും ഈ ചടങ്ങുകളെല്ലാം പിന്തുടരണം. മകള്‍ ഭാഗ്യ അവരുടെ ഭര്‍തൃഗൃഹത്തില്‍ പൊങ്കാലയിടും. വീട്ടിലെ സ്ത്രീകള്‍ കുടുംബത്തിനും മക്കള്‍ക്കും ഭര്‍ത്താവിനുമെല്ലാം വേണ്ടിയാണ് മനസര്‍പ്പിച്ച് പൊങ്കാലയിടുന്നത്. ഈ സാഹചര്യത്തില്‍ പുരുഷന്മാര്‍ വീട്ടിലുണ്ടാകണമെന്നും അതാണ് താനും മൂന്ന് ദിവസമായി വീട്ടില്‍ തന്നെ ഉള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.

തെരഞ്ഞെടുപ്പിനെയൊന്നും പൊങ്കാലയിടുന്നതുമായി കൂട്ടിവായ്ക്കരുതെന്ന് പറഞ്ഞ സുരേഷ് ഗോപി, കുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണ് ഇത്തരം പ്രാര്‍ത്ഥനകളും ചടങ്ങുകളുമെന്നും പറഞ്ഞു. ചിപ്പി, ആനി, ജലജ, അമൃത നായര്‍ തുടങ്ങി നിരവധി ടെലിവിഷന്‍ സിനിമാ താരങ്ങളും പൊങ്കാലയിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT