Surgical blade found in pilgrim's leg wound; treatment error at Pampa Hospital screen grab
Kerala

മുറിവില്‍ സര്‍ജിക്കല്‍ ബ്ലെയ്ഡ് വച്ച് കെട്ടി; പമ്പാ ആശുപത്രിയില്‍ ചികിത്സാപ്പിഴവ്, പരാതി

പന്തളത്ത് നിന്നും തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം കാല്‍നടയായി പോവുകയായിരുന്നു പ്രീത.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പമ്പയിലെ ആശുപത്രിയില്‍ തീര്‍ത്ഥാടയ്ക്കു ലഭിച്ച ചികിത്സയില്‍ ഗുരുതര പിഴവെന്ന് പരാതി. കാലിലെ മുറിവിനുള്ളില്‍ സര്‍ജിക്കല്‍ ബ്ലെയ്ഡ് വച്ച് കെട്ടിയെന്നാണ് നെടുമ്പാശേരി സ്വദേശി പ്രീതയുടെ ആരോപണം. ഡിഎംഒയ്ക്കാണ് പ്രീത പരാതി നല്‍കിയിരിക്കുന്നത്. ചികിത്സ തേടിയതിന്റെ ഒപി ടിക്കറ്റും ബ്ലെയ്ഡ് വച്ച് കെട്ടിയിരിക്കുന്ന ചിത്രങ്ങളും ഉണ്ട്. പത്തനംതിട്ട ഡിഎംഒയെ ഫോണില്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു. ഒപി ടിക്കറ്റും മറ്റ് ചികിത്സാരേഖകളും ഡിഎംഒയ്ക്ക് കൈമാറി. കാലില്‍ ബ്ലെയ്ഡ് ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രീത അയച്ച് കൊടുത്തിരുന്നു.

പന്തളത്ത് നിന്നും തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം കാല്‍നടയായി പോവുകയായിരുന്നു പ്രീത. പമ്പയിലെത്തിയപ്പോഴേക്കും കാലില്‍ കുമിള പോലെ വന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് ചികിത്സിക്കാനാണ് പമ്പ ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ പോയി മുറിവ് കെട്ടിവെച്ചശേഷം പ്രീത സന്നിധാനത്തെത്തി ദര്‍ശനം നടത്തുകയായിരുന്നു. പിന്നീട് തിരിച്ചിറങ്ങിയപ്പോള്‍ വീണ്ടും മുറിവ് ഡ്രസ് ചെയ്യാനായി ഇതേ ആശുപത്രിയിലെത്തുകയായിരുന്നു.

രാത്രിയായതുകൊണ്ട് ആശുപത്രിയില്‍ എല്ലാവരും ഉറക്കമായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരാളെത്തി മുറിവ് കെട്ടാന്‍ തുടങ്ങി. സംശയം തോന്നി ചോദിച്ചപ്പോള്‍ താന്‍ നഴ്സിംഗ് അസിസ്റ്റന്റ് ആണ് നഴ്സ് സ്ഥലത്തില്ല എന്നായിരുന്നു മറുപടി. ശരിയല്ലാത്ത രീതിയിലാണ് മുറിവ് കെട്ടുന്നതെന്ന് പ്രീതയ്ക്ക് തോന്നി. വീട്ടിലെത്തി അസ്വസ്ഥത തോന്നി കെട്ടഴിച്ച് നോക്കിയപ്പോഴാണ് കാലില്‍ സര്‍ജിക്കല്‍ ബ്ലെയ്ഡ് വച്ചിരിക്കുന്നത് കണ്ടത്.

Surgical blade found in pilgrim's leg wound; treatment error at Pampa Hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ മോള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ദുരൂഹമായി എന്തോ നടന്നിട്ടുണ്ട്, കാരണം അറിയണം'; സായ് ഹോസ്റ്റിലെ ആത്മഹത്യയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

കലോത്സവം നാലാം ദിനത്തിലേയ്ക്ക്; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം, കണ്ണൂര്‍ ജില്ല ഒന്നാമത്

ദിവസവും നാരങ്ങാവെള്ളം കുടിക്കാമോ?

'ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് ആത്മീയ തീര്‍ഥാടനം'; അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ, വിവാദം

പടയപ്പ മദപ്പാടില്‍, അക്രമാസക്തനാകാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി വനംവകുപ്പ്

SCROLL FOR NEXT