Rahul mamkootathil ഫയൽ
Kerala

രാഹുലിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു; പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പുറത്താക്കി; ബിജെപിക്കെതിരെ അതിജീവിതയുടെ ഭര്‍ത്താവ്

വിശദീകരണം പോലും ചോദിക്കാതെ പാര്‍ട്ടി ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നു. ഇതിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ ഗൂഢാലോചനയുണ്ട്. നടപടിക്കെതിരെ രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കും.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതായി അതിജീവിതയുടെ ഭര്‍ത്താവ്. തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പുറത്താക്കുന്നതിന് മുന്‍പ് തന്നോട് വിശദീകരണം ചോദിക്കാന്‍ പോലും പാര്‍ട്ടി തയ്യാറായില്ലെന്ന് രാഹുലിനെതിരെ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചില്ലെന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയതെന്നാണ് പറയുന്നത്. എന്നാല്‍ തന്നോട് വിശദീകരണം പോലും ചോദിക്കാതെ പാര്‍ട്ടി ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നു. ഇതിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ ഗൂഢാലോചനയുണ്ടെന്നും പുറത്താക്കല്‍ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കുമെന്നും യുവാവ് പറഞ്ഞു.

ഇന്നലെയാണ് യുവതിയുടെ ഭര്‍ത്താവിനെ യുവമോര്‍ച്ചയുടെ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ട് പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് അറിയിച്ചത്. ബിജെപി പഞ്ചായത്ത് സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുറത്താക്കല്‍ നടപടിയെന്നുമായിരുന്നു വിശദീകരണം. തച്ചനാട്ടുകര പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ബിജെപി മൂന്ന് വോട്ടിനു തോറ്റിരുന്നു. അതിജീവിതയുടെ ഭര്‍ത്താവാണ് തോല്‍വിക്കു കാരണം എന്ന ആക്ഷേപം പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരും പ്രാദേശിക നേതൃത്വവും ഉയര്‍ത്തിയിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ കുടുംബ ജീവിതം തകര്‍ത്തെന്ന് ചൂണ്ടിക്കാട്ടി രാഹുലിനെതിരെ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും, തന്റെ അസാന്നിധ്യം അവസരമാക്കി രാഹുല്‍ പരാതിക്കാരിയെ വശീകരിച്ചെന്നു പരാതയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും എന്തുകൊണ്ടാണ് തന്റെ പരാതിയില്‍ തുടര്‍നടപടികള്‍ ഉണ്ടാവത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Survivor’s husband: BJP told me to drop complaint against Rahul Mamkootathil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തോമസ് ഐസക്ക് അടക്കം 9 സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മത്സരരംഗത്തേക്ക്?; മൂന്നുപേര്‍ സ്ഥാനാര്‍ഥികളാവില്ല

ഫോട്ടോഗ്രാഫി പ്രേമികള്‍ക്കായി ആദ്യമായി സോണി LYT-710 കാമറ, 7,000mAh ബാറ്ററി; മോട്ടോറോള എഡ്ജ് 70 ഫ്യൂഷന്‍ ഉടന്‍ വിപണിയില്‍

ഗവര്‍ണര്‍ വായിച്ചതല്ല, മന്ത്രിസഭ അംഗീകരിച്ചതാണ് നയപ്രഖ്യാപനം; ആര്‍ലേക്കറുടെ ആവശ്യം തള്ളി മുഖ്യമന്ത്രി

കൂപ്പുകുത്തി വിപണി, സെന്‍സെക്‌സ് 730 പോയിന്റ് താഴ്ന്നു; ഐടി ഓഹരികളില്‍ കൂട്ടത്തകർച്ച

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

SCROLL FOR NEXT