Judge Honey M Varghese, T B Mini facebook
Kerala

പരസ്യമായി അപമാനിച്ചു; അതിജീവിതയുടെ അഭിഭാഷക ജഡ്ജിക്കെതിരെ ഹൈക്കോടതിയില്‍

അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹര്‍ജിയിലുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി ഹൈക്കോടതിയില്‍. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെതിരെയാണ് ടി ബി മിനി കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ജഡ്ജി അപമാനിച്ചെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കേസില്‍ 10 താഴെ ദിവസങ്ങളില്‍ മാത്രമാണ് ടി ബി മിനി കോടതിയില്‍ ഹാജരായുള്ളൂവെന്നും ഉള്ളപ്പോഴാകട്ടെ ഉറങ്ങുകയായിരുന്നുമെന്നുമാണ് ജഡ്ജി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടയില്‍ പറഞ്ഞത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹര്‍ജിയിലുണ്ട്. കോടതിയില്‍ ഉണ്ടാകുമ്പോള്‍ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും കോടതി വിമര്‍ശിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു വിചാരണ കോടതിയുടെ വിമര്‍ശനം. അന്ന് കോടതിയില്‍ ടിബി മിനി ഹാജരായിരുന്നില്ല. ടി ബി മിനി എത്തിയിട്ടില്ലേയെന്ന് ചോദിച്ചുകൊണ്ടാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. വിശ്രമിക്കാനാണോ കോടതിയില്‍ വരുന്നതെന്നും ഇങ്ങനെയൊക്കെ ചെയ്തശേഷമാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും വിചാരണക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ടിബി മിനി ഹര്‍ജിയുമായി മുന്നോട്ട് പോവുന്നത്.

Survivor's lawyer files case against judge in High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

'പുരുഷന്‍മാര്‍ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികള്‍, ബലേ ഭേഷ്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

ലോകകപ്പ് ത്രില്ലർ! ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

SCROLL FOR NEXT