14 കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; 43കാരന് ജീവപര്യന്തം തടവ്

കര്‍ണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്.
sexual assault
POCSO CASEപ്രതീകാത്മക ചിത്രം
Updated on
1 min read

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ 14 കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 43 കാരന് ജീവപര്യന്തം തടവ് ശിക്ഷ. കര്‍ണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. 60000 രൂപ പിഴയും വിധിച്ചു.

sexual assault
ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിതയ്ക്ക് റേഷന്‍ കാര്‍ഡ്

പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസിലാണ് മനു മാലിക്കിനെ ശിക്ഷിച്ചത്. 2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കര്‍ണാടക ദാഡി സ്വദേശിയായ അനു മാലിക്, ജോലി തേടിയാണ് പാലക്കാട് എത്തിയത്. ഇതിനിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

sexual assault
എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കില്‍; ആരോഗ്യവകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍ റെഡി

പിന്നീട് പെണ്‍കുട്ടിക്ക് വയറ് വേദന വന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. പരാതിയില്‍ കേസെടുത്ത പൊലീസ് അനു മാലിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടാമ്പി പോക്‌സോ കോടതിയാണ് ജീവപര്യന്തം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

Summary

43-year-old man gets life imprisonment for raping and impregnating 14-year-old girl

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com