പ്രതീകാത്മക ചിത്രം 
Kerala

കോട്ടയം മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

കണ്ണൂരില്‍ നിന്നാണ് പ്രതി ബിനു പി ജോണിനെ ഗാന്ധി നഗര്‍ പൊലീസ് പിടികൂടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കണ്ണൂരില്‍ നിന്നാണ് പ്രതി ബിനു പി ജോണിനെ ഗാന്ധി നഗര്‍ പൊലീസ് പിടികൂടിയത്.

ഈ മാസം  പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്നലെ പിജി ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. പ്രതി ഇന്നുതന്നെ കോട്ടയത്തേക്ക് എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു

കോട്ടയം മെഡിക്കല്‍ കോളജില്‍ പൊലീസ് പരിശോധനക്ക് എത്തിച്ച പ്രതിയായ ബിനു പി ജോണാണ് വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചത്. ജീവനക്കാര്‍ കെട്ടിയിട്ടതോടെ വനിതാ ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു