ഗംഗേശാനന്ദ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷന്‍ ദൃശ്യം 
Kerala

'സൂര്യന്‍ പതിയെയാണ് പ്രകാശിക്കുക'; ജനനേന്ദ്രിയം മുറിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലിന് സ്വാമി ഗംഗേശാനന്ദ

'നിയമസ്ഥാപനങ്ങളെയും ഭരണാധികാരികളെയും ബഹുമാനിക്കുന്നയാളാണ് താന്‍'

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇന്ന് നടത്തുമെന്ന് സ്വാമി ഗംഗേശാനന്ദ. ആക്രണത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമാക്കും. സൂര്യന്‍ പതിയെയാണ് പ്രകാശിക്കുക. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്നും ഗംഗേശാനന്ദ പറഞ്ഞു. 

തിരുവനന്തപുരത്ത് വൈകീട്ട് ഏഴുമണിയ്ക്ക് എത്തും. അവിടെ വെച്ച് തനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും. നിയമസ്ഥാപനങ്ങളെയും ഭരണാധികാരികളെയും ബഹുമാനിക്കുന്നയാളാണ് താന്‍. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 

ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ല. അത് വരട്ടെ. ഇപ്പോള്‍ കണ്ടത് പോസിറ്റീവ് ആയ കാര്യമാണ്. സൂര്യന്‍ പെട്ടെന്ന് പ്രകാശിക്കില്ലല്ലോ, പതുക്കെ പതുക്കെയല്ലേ പ്രകാശിക്കുകയൂള്ളൂ എന്നും ഗംഗേശാനന്ദ ചോദിച്ചു. 

പെണ്‍കുട്ടി ഗൂഢാലോചന നടത്തി

ഗംഗേശാനന്ദയെ ആക്രമിച്ചത് പരാതിക്കാരിയായ പെണ്‍കുട്ടിയാണെന്നാണ്  ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഇതിനായി ഗൂഢാലോചന നടത്തിയതായും ക്രൈംബ്രാഞ്ചിന്റെ അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവ ദിവസം പെണ്‍കുട്ടിയും അയ്യപ്പദാസും കൊല്ലത്തെ ബീച്ചില്‍ പദ്ധതി തയ്യാറാക്കി. കത്തി വാങ്ങി നല്‍കിയത് അയ്യപ്പദാസ് ആണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസ്സമാണെന്ന് കണ്ടതോടെയാണ് ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടത്. കേസില്‍ ഇരുവരേയും പ്രതി ചേര്‍ക്കാന്‍ അന്വേഷണസംഘം നിയമോപദേശം തേടിയിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT