സ്വപ്‌ന സുരേഷ് /ടെലിവിഷന്‍ ചിത്രം 
Kerala

കേസ് റദ്ദാക്കാന്‍ സ്വപ്ന ഹൈക്കോടതിയിലേക്ക്

കലാപുമുണ്ടാക്കാന്‍ ശ്രമം, ഗൂഢാലോചന വകുപ്പുകള്‍ പ്രകാരമാണ് സ്വപ്‌നയ്‌ക്കെതിരെയും പിസി ജോര്‍ജിനുമെതിരെയുമാണ് കേസ് എടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ മന്ത്രി കെടി ജലീലിന്റെ പരാതിയിലെടുത്ത ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസിലെ മറ്റ് പ്രതിയായ പിസി ജോര്‍ജും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

കലാപുമുണ്ടാക്കാന്‍ ശ്രമം, ഗൂഢാലോചന വകുപ്പുകള്‍ പ്രകാരമാണ് സ്വപ്‌നയ്‌ക്കെതിരെയും പിസി ജോര്‍ജിനുമെതിരെയുമാണ് കേസ് എടുത്തത്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് സ്വപ്‌നയുടെ അഭിഭാഷകര്‍ അറിയിച്ചു. അതേസമയം ഇന്നോ നാളെയോ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് പിസി ജോര്‍ജിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.

ബുധനാഴ്ചയാണ് സ്വപ്‌നയ്‌ക്കെതിരെയും പിസി ജോര്‍ജിനെതിരെയും മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിയും ഡിജിപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പരാതി നല്‍കിയത്.. കള്ള ആരോപണങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് കെടി ജലീല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; കേസ് രജിസ്റ്റര്‍ ചെയ്യും

അടിമുടി വിറപ്പിച്ച് ജപ്പാന്‍, 32 റണ്‍സില്‍ വീഴ്ത്തിയത് 4 വിക്കറ്റുകള്‍; ഇന്ത്യക്ക് 2 റണ്‍സ് ജയം!

'മലയാള സിനിമയെ പ്രൊമോട്ട് ചെയ്യാനാണോ രാജുവേട്ടൻ അന്യഭാഷകളിൽ അഭിനയിക്കുന്നത് ?'; തുടർ പരാജയങ്ങൾക്ക് പിന്നാലെ ആരാധകർ

കർണ്ണനായി രാഘവ ലോറൻസ്; 150 കോടി ബജറ്റിൽ ‘മഹാവീർ കർണ്ണ’

Asian Games 2026 ആദ്യ സ്വര്‍ണം 'ലങ്കാ ദഹനത്തിലൂടെ'! വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം