തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ( Nilamburby election) സിപിഎം സ്ഥാനാർത്ഥി എം സ്വരാജ് ( M Swaraj ) ജയിക്കുമെന്ന് ബിജെപി അനുകൂല മാധ്യമനിരീക്ഷകന്റെ പ്രവചനം. മാധ്യമങ്ങളിൽ ബിജെപിക്കു വേണ്ടി രംഗത്തു വരാറുള്ള ഷാബു പ്രസാദ് ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത പത്തു മാസം അയാൾ മന്ത്രിയുമാകും... നിലമ്പൂർ സിപിഎമ്മിന്റെ ഉരുക്കു കോട്ടയാകും എന്നും അദ്ദേഹം സമൂഹമാധ്യമക്കുറിപ്പിൽ പ്രവചിക്കുന്നു.
'കാലാകാലങ്ങളായി കോൺഗ്രസ്സിന് വോട്ട് ചെയ്ത് കൊണ്ടിരുന്ന ക്രിസ്ത്യാനികളിലെ വലിയൊരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്യും. അല്ലെങ്കിൽ വിട്ട് നിൽക്കും. 2026 ലെ തെരഞ്ഞെടുപ്പോടെ കേരളത്തിൽ നടക്കാൻ പോകുന്ന യുഡിഎഫിന്റെ ശവമടക്കിന്റെ ഒരുക്കമാണ് നിലമ്പൂർ. മൂന്നാമൂഴത്തിലൂടെ സിപിഎമ്മിന്റെയും.'
'വാരരേ... എങ്ങും പോകല്ലേ... കോൺഗ്രസുകാരെ പറ്റിച്ച് മേടിച്ച കാശും ഗൾഫീന്ന് കിട്ടിയ ഐ ഫോണുകൾ വിറ്റ കാശും ഒക്കെ സൂക്ഷിച്ചു വെച്ചോ... അടുത്ത ഇലക്ഷനിൽ എടുത്ത് വീശാനുള്ളതാ... എന്നിട്ട് എട്ടു നിലയിൽ പൊട്ടി പണ്ടാരമടങ്ങീട്ടു വേണം അച്ഛനുണ്ടാക്കിയ റബറു തോട്ടത്തിലെ റബർ വെട്ടി സുഖമായിട്ടൊന്ന് ജീവിക്കാൻ. ലേ അൻവർ... എന്നെക്കൊണ്ട് ഇത്രയൊക്കെയേ ചെയ്യാൻ പറ്റൂ... ' ഷാബു പ്രസാദ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഷാബു പ്രസാദിന്റെ കുറിപ്പിന്റെ പൂർണരൂപം:
നിലമ്പൂരിൽ സ്വരാജ് ജയിക്കും... അടുത്ത പത്തു മാസം അയാൾ മന്ത്രിയുമാകും... നിലമ്പൂർ സിപിഎമ്മിന്റെ ഉരുക്കു കോട്ടയാകും... കാലാകാലങ്ങളായി കോൺഗ്രസ്സിന് വോട്ട് ചെയ്ത് കൊണ്ടിരുന്ന ക്രിസ്ത്യാനികളിലെ വലിയൊരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്യും അല്ലെങ്കിൽ വിട്ട് നിൽക്കും...
2026 ലെ തെരഞ്ഞെടുപ്പോടെ കേരളത്തിൽ നടക്കാൻ പോകുന്ന യുഡിഎഫിന്റെ ശവമടക്കിന്റെ ഒരുക്കമാണ് നിലമ്പൂർ... മൂന്നാമൂഴത്തിലൂടെ സിപിഎമ്മിന്റെയും...
വാരരേ... എങ്ങും പോകല്ലേ... കോൺഗ്രസുകാരെ പറ്റിച്ച് മേടിച്ച കാശും ഗൾഫീന്ന് കിട്ടിയ ഐ ഫോണുകൾ വിറ്റ കാശും ഒക്കെ സൂക്ഷിച്ചു വെച്ചോ... അടുത്ത ഇലക്ഷനിൽ എടുത്ത് വീശാനുള്ളതാ... എന്നിട്ട് എട്ടു നിലയിൽ പൊട്ടി പണ്ടാരമടങ്ങീട്ടു വേണം അച്ഛനുണ്ടാക്കിയ റബറു തോട്ടത്തിലെ റബർ വെട്ടി സുഖമായിട്ടൊന്ന് ജീവിക്കാൻ...
ലേ അൻവർ... എന്നെക്കൊണ്ട് ഇത്രയൊക്കെയേ ചെയ്യാൻ പറ്റൂ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates