ടി ശശിധരന്‍ 
Kerala

'ആത്മശാന്തി പോലൊരു ബന്ധു വേറില്ല'; രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന സൂചന നല്‍കി ടി ശശിധരന്‍

ഹൃദയധമനികളില്‍ ഊഷ്മാവേറ്റുന്ന രക്തസാക്ഷിത്വത്തിന്റെ കനലുകള്‍ അത്രതന്നെ ശക്തമായിരുന്നു. ഈ നീണ്ട കാലയളവ് എന്റെ മനസ് ശരീരത്തെ കീഴടക്കാന്‍ എന്ന് നിശംസയം പറയാം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സജീവ രാഷ്ട്രീയം മതിയാക്കുന്നുവെന്ന സൂചന നല്‍കി സിപിഎം നേതാവ് ടി ശശിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 2003 മുതല്‍ തന്റെ മനസ്സ് പിന്നോട്ട് നടക്കാന്‍ തുടങ്ങിയിരുന്നു. 2007 മുതല്‍ കടുത്ത മരവിപ്പും ആരംഭിച്ചു. പക്ഷെ എന്റെ ശരീരം മനസിന്റെ ആജ്ഞടെ അംഗീകരിക്കാതെ മുന്നോട്ടുതന്നെ നടന്നുവെന്ന് ശശിധരന്റെ കുറിപ്പില്‍ പറയുന്നു.

'ഹൃദയധമനികളില്‍ ഊഷ്മാവേറ്റുന്ന രക്തസാക്ഷിത്വത്തിന്റെ കനലുകള്‍ അത്രതന്നെ ശക്തമായിരുന്നു. ഈ നീണ്ട കാലയളവ് എന്റെ മനസ് ശരീരത്തെ കീഴടക്കാന്‍ എന്ന് നിശംസയം പറയാം. മതിയാക്കുകയല്ല കൂടുതല്‍ പിന്നോട്ട് നടക്കുക എന്നതാണ് ഇന്നത്തെ ശരിയെന്ന് തോന്നുന്നു'. ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശശിധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

നടക്കുക എന്നാല്‍ അര്‍ഥം മുന്നോട്ടുപോകുക എന്നതാണ്. എന്നാല്‍ ചിലപ്പോള്‍ പിന്നോട്ട് നടക്കേണ്ടിയും വരും. 2007 മുതല്‍ കടുത്ത മരവിപ്പും ആരംഭിച്ചു. പക്ഷെ എന്റെ ശരീരം മനസിന്റെ ആജ്ഞടെ അംഗീകരിക്കാതെ മുന്നോട്ടുതന്നെ നടന്നു. ഹൃദയധമനികളില്‍ ഊഷ്മാവേറ്റുന്ന രക്തസാക്ഷിത്വത്തിന്റെ കനലുകള്‍ അത്രതന്നെ ശക്തമായിരുന്നു. ഈ നീണ്ട കാലയളവ് എന്റെ മനസ് ശരീരത്തെ കീഴടക്കാന്‍ എന്ന് നിശംസയം പറയാം. മതിയാക്കുകയല്ല കൂടുതല്‍ പിന്നോട്ട് നടക്കുക എന്നതാണ് ഇന്നത്തെ ശരിയെന്ന് തോന്നുന്നു. 'സത്യത്തിനൊത്തൊരു തപമില്ലപോല്‍ ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോല്‍'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ