ടി സിദ്ദിഖ് നിയമസഭയിൽ സംസാരിക്കുന്നു  സഭ ടിവി
Kerala

'വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ടൗണ്‍ഷിപ്പ്: പറഞ്ഞത് ആഗ്രഹം, രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് പാലിച്ചിരിക്കും'

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഡിസംബര്‍ 28 ന് നടത്തണമെന്ന് ആഗ്രഹമുണ്ടെന്നാണ് താന്‍ പറഞ്ഞതെന്ന് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖ്. ജനുവരി 10-നുള്ളില്‍ ഇതിന്റെ എല്ലാ കാര്യവും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത് രാഹുല്‍ ഗാന്ധിയാണ്. അത് കോണ്‍ഗ്രസ് പാലിച്ചിരിക്കും, സര്‍ക്കാര്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞ വീടുകളുടെ നടപടികള്‍ എത്ര തവണ മാറ്റിയിട്ടുണ്ടെന്നും ടി. സിദ്ദിഖ് പറഞ്ഞു.

സര്‍ക്കാരിന്റെ വീട് നിര്‍മ്മാണ പദ്ധതി സിപിഎം പദ്ധതിയല്ലെന്നും സിദ്ദിഖ് പറഞ്ഞു. പദ്ധതിക്കായി യുഡിഎഫ് എംഎല്‍എമാരും പണം നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കര്‍ണാടക സര്‍ക്കാര്‍ നൂറു വീടുകളുടെ പണം കേരള സര്‍ക്കാരിന് കൊടുത്തിട്ടുണ്ടെന്നും ടി സിദ്ദിഖ് പറഞ്ഞു

T Siddique MLA on wayanad township

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി