പ്രതീകാത്മക ചിത്രം/ഫോട്ടോ: ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ്‌ 
Kerala

ഒരു ദിവസം അവധി എടുത്തു, അങ്കണവാടി ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

ജ​നു​വ​രി 27നാ​ണ്​ ഇവർ അ​വ​ധി​യെ​ടു​ത്ത​ത്. പ​ക​രം ചു​മ​ത​ല ഒ​രു എഎ​ൽഎംഎ​സ്സി അം​ഗ​ത്തെ ഏ​ൽ​പി​ച്ചു

Author : സമകാലിക മലയാളം ഡെസ്ക്


ക​രു​മാ​ല്ലൂ​ർ: ഒരു ദിവസം ലീവ് എടുത്തതിന് അങ്കണവാടി ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി ഹെ​ൽ​പ​റി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ഗ​ൻ​വാ​ടി​യി​ൽ​ നി​ന്ന്​ വ​ർ​ക്ക​ർ ഒ​രു ദി​വ​സം ലീ​വെ​ടു​ത്തതോടെയാണ് പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​തതെന്ന ആരോപണം ഉയർന്നു. 

ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ 126ാം ന​മ്പ​ർ അങ്കണവാടി വ​ർ​ക്ക​ർ ഇ ആ​ർ ബി​ന്ദു​വി​നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ശ്രീ​ല​ത ലാ​ലു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ജ​നു​വ​രി 27നാ​ണ്​ ഇവർ അ​വ​ധി​യെ​ടു​ത്ത​ത്. പ​ക​രം ചു​മ​ത​ല ഒ​രു എഎ​ൽഎംഎ​സ്സി അം​ഗ​ത്തെ ഏ​ൽ​പി​ച്ചു. അ​വ​ർ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കാ​ൻ തൊ​ട്ട​ടു​ത്ത സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യ സ​മ​യ​ത്ത് ചി​ല സിപിഎം പ്ര​വ​ർ​ത്ത​ക​ർ അം​ഗ​ൻ​വാ​ടി​യു​ടെ വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന്​ എത്തുകയും, ദൃശ്യങ്ങൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു.

ഇതിന് എതിരെ ആ​ലു​വ വെ​സ്​​റ്റ്​ പൊ​ലീ​സി​ൽ വ​ർ​ക്ക​ർ പ​രാ​തി ന​ൽ​കി​. സം​ഭ​വ​മ​റി​ഞ്ഞ് അം​ഗ​ൻ​വാ​ടി​യി​ലെ​ത്തി​യ പ്ര​സി​ഡ​ൻ​റ് വാ​ർ​ഡ് മെം​ബ​റെ​പ്പോ​ലും അ​റി​യി​ക്കാ​തെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് രാ​ഷ്​​ട്രീ​യ​വൈ​രാ​ഗ്യം തീ​ർ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണെന്നാണ് യുഡിഎ​ഫ് ആ​രോ​പി​ക്കു​ന്ന​ത്.പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നം മ​റി​ക​ട​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ആ​രോ​പി​ച്ച് യുഡിഎ​ഫ് അം​ഗ​ങ്ങ​ൾ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നു.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT