വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Kerala

ചുരത്തില്‍ ടാങ്കര്‍ മറിഞ്ഞു; ഗതാഗതം പുനസ്ഥാപിച്ചു

തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശേരി ചുരത്തില്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് തടസപ്പെട്ട വാഹനഗതാഗതം പുനസ്ഥാപിച്ചു. ചുരത്തിലെ ആറാം വളവിലാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.

ടാങ്കര്‍ കാലിയായതിനാല്‍ വന്‍ അപകടം ഒഴിവായി. ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടു. ഒടുവില്‍ ടാങ്കര്‍ ലോറി വശത്തേക്ക് നീക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി