തിരുവാരൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു image credit: ians
Kerala

വേളാങ്കണിയിലേക്ക് പോയ തീര്‍ഥാടക വാഹനം ബസുമായി കൂട്ടിയിടിച്ചു; തമിഴ്‌നാട്ടില്‍ നാലുമലയാളികള്‍ മരിച്ചു- വിഡിയോ

തിരുവാരൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തിരുവാരൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിന് പോയ തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഒമ്‌നി വാനും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം സ്വദേശികള്‍ വേളാങ്കണിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. വേളാങ്കണിയില്‍ നിന്ന് ഐരാവഡിയിലേക്ക് വരികയായിരുന്ന സര്‍ക്കാര്‍ ബസുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഏഴുപേരാണ് ഒമ്‌നി വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ ഒമ്‌നി വാന്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍