തമിഴ്‌നാട്ടില്‍ വില്ലുപുരത്ത് ഉണ്ടായ വാഹനാപകടം 
Kerala

തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി; രണ്ടു മലയാളികള്‍ മരിച്ചു 

തമിഴ്‌നാട്ടില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് ഇടുക്കി സ്വദേശികളായ രണ്ടുപേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: തമിഴ്‌നാട്ടില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് ഇടുക്കി സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. കുമളി സ്വദേശികളായ ചക്കുപള്ളം വലിയകത്തില്‍ എബ്രഹാം തോമസ് (24), യാത്രക്കാരനായ ഷാജി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജിയുടെ ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വില്ലുപുരത്ത് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. 

എബ്രഹാം തോമസും ഷാജിയും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഷാജിയുടെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വില്ലുപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളിയില്‍ സ്റ്റുഡിയോ നടത്തുന്നയാളാണ് ഷാജി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ഗുരുവായൂർ ദേവസ്വത്തിൽ അവസരം; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി തസ്തികയിൽ 30 ഒഴിവുകൾ

'ജാഡ കാണിക്കുന്നവരെ ഇന്‍ഡസ്ട്രിയില്‍ കണ്ടിട്ടുണ്ട്, പക്ഷെ മമിത അങ്ങനെയല്ല'; നടിയെക്കുറിച്ച് ചെമ്പില്‍ അശോകന്‍

പൊലീസിനെ കണ്ട് കാര്‍ വെട്ടിച്ചു കുതിച്ചു, പിന്തുടര്‍ന്ന് പിടികൂടി പൊലീസ്; എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍