കവർച്ചാസംഘം സഞ്ചരിച്ച കണ്ടെയ്നർ വീഡിയോ ദൃശ്യം
Kerala

തൃശൂരിലെ എടിഎം കവര്‍ച്ച; ആറ് പേര്‍ക്കെതിരെ കേസ് എടുത്ത് തമിഴ്‌നാട് പൊലീസ്

തമിഴ് നാട്ടിലെ നാമക്കലില്‍ കുമാരപാളയത്തുവച്ച് തമിഴ്‌നാട് പൊലീസാണ് പ്രതികളെ നാടകീയമായി പിടികൂടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:: തൃശൂര്‍ ജില്ലയിലെ എടിഎം കവര്‍ച്ച കേസില്‍ ആറ് പേര്‍ക്കെതിരെ കേസ് എടുത്ത് തമിഴ്‌നാട് നാമക്കല്‍ പൊലീസ്. വധശ്രമം, ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി, വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് നാമക്കല്‍ പൊലീസ് അറിയിച്ചു.

തമിഴ് നാട്ടിലെ നാമക്കലില്‍ കുമാരപാളയത്തുവച്ച് തമിഴ്‌നാട് പൊലീസാണ് പ്രതികളെ നാടകീയമായി പിടികൂടിയത്. തോക്കുകളുമായി സഞ്ചരിച്ചിരുന്ന കവര്‍ച്ച സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. ഏറ്റുമുട്ടലിനിടെ കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരന്‍ കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'സംഘം നിരവധി അന്തര്‍സംസ്ഥാന എടിഎം കവര്‍ച്ചാ കേസുകളില്‍ പ്രതികളാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും പ്രതികള്‍ ഹരിയാന സ്വദേശികളായതിനാല്‍ ഇവരെ കസ്റ്റഡിയിലെടുത്തതും ഏറ്റുമുട്ടലില്‍ ഒരൂ പ്രതി കൊല്ലപ്പെട്ട വിവരവും ഹരിയാന പൊലിസിനെ അറിയിച്ചതായും നാമക്കല്‍ പൊലീസ് അറിയിച്ചു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

മോഷണസംഘം സഞ്ചരിച്ച കണ്ടെയ്‌നര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചിരുന്നു. ഇതോടെ നാമക്കല്‍ പൊലീസ് കണ്ടെയ്‌നര്‍ ലോറിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം