ആക്രമണത്തിന് ഇരയായ സുമേഷ് 
Kerala

കാറിന്റെ സ്റ്റിയറിങ്ങിൽ കൈകാലുകൾ കെട്ടിയിട്ടു; യുവാവിനെ ആക്രമിച്ച് ഫോണുകൾ കവർന്നു; അന്വേഷണം മുൻ കാമുകിയിലേക്ക്

അടുത്ത നാൾ വരെ യുവാവിന് ഒപ്പം താമസിച്ചിരുന്ന യുവതിയുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

അടിമാലി: ടാക്സി ഡ്രൈവറായ യുവാവിനെ കാറിൽ കെട്ടിയിട്ട് ആക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്നു. വണ്ടി കൈകാണിച്ച് നിർത്തിച്ചതിനു ശേഷമായിരുന്നു ആക്രമണം. ക്വട്ടേഷൻ ആക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുത്ത നാൾ വരെ യുവാവിന് ഒപ്പം താമസിച്ചിരുന്ന യുവതിയുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കുഞ്ചിത്തണ്ണി ഉപ്പാർ മേപ്പുതുശേരി എം എസ് സുമേഷാണ് (37) ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച രാത്രി 11 മണിക്ക് അടിമാലിയിലാണ് ആക്രമണമുണ്ടായത്. സുമേഷ് ഓടിച്ചിരുന്ന കാറിന് നാലുപേരുള്ള സംഘം കൈകാണിച്ചു. വാഹനം നിർത്തിയതോടെ ഡ്രൈവിങ് സീറ്റിന് അടുത്ത് ഒരാൾ വന്ന് സുമേഷിന്റെ മുഖത്ത് അമർത്തിപ്പിടിക്കുകയും കഴുത്ത് മുറിക്കാൻ ശ്രമിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായി കാറിൽക്കിടന്ന സുമേഷിനെ പുലർച്ചെ 3 മണിയോടെ ഇതുവഴി വന്ന ഓട്ടോഡ്രൈവറാണ് കണ്ടെത്തിയത്. കൈകാലുകൾ സ്റ്റിയറിങിലും കഴുത്ത് ഹെഡ്റെസ്റ്റിലും കെട്ടിയിട്ട നിലയിലായിരുന്നു. കഴുത്തിനും കൈക്കും മുറിവേറ്റ നിലയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്നു വർഷമായി ഒപ്പം താമസിച്ചിരുന്ന യുവതിയുമായി അടുത്തിടെയാണ് സുമേഷ് പിരിഞ്ഞത്. യുവതിയുടെ ഫോട്ടോകളും മെസേജുകളും യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. സുമേഷിനെതിരെ യുവതി കാക്കനാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി യുവാവിന് നേരെ ആക്രമണമുണ്ടായത് സംഭവത്തിൽ. യുവാവിന് നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണ് എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൂടാതെ ഫോണുകൾ നഷ്ടപ്പെട്ടതിനാൽ യുവതിയുടെ പങ്ക് സംശയിക്കുന്നുണ്ട്. കാക്കനാട് ഇൻഫോ പാർക്കിലാണ് യുവതി ജോലി ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT