വിജയ് ശേഖര്‍ 
Kerala

തേയില വെട്ടുന്ന യന്ത്രത്തിന്റെ ബ്ലെയ്ഡ് ഒടിഞ്ഞ് ദേഹത്ത് തുളച്ചു കയറി, തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട യന്ത്രം വിജയ് ശേഖറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: തേയില വെട്ടുന്ന പ്രൂണിങ് യന്ത്രത്തിന്റെ ബ്ലെയ്ഡ് ഒടിഞ്ഞ് തുടയിടുക്കില്‍ പതിച്ച് ഗുരുതരമായി പരുക്കേറ്റ തൊഴിലാളി മരിച്ചു. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ വിജയ് ശേഖര്‍(52) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.

രാവിലെ 9.30നാണ് ജോലിക്കിടെ പ്രൂണിങ് യന്ത്രത്തിന്റെ ബ്ലെയ്ക്ക് ഒടിഞ്ഞ് വിജയ് ശേഖറിന്റെ തുടയിടുക്കിലേക്ക് തുളച്ചു കയറിയത്. ഇരു തുടകളിലും ആഴത്തില്‍ മുറിവേറ്റതു കൂടാതെ വൃഷണ സഞ്ചി മുറിഞ്ഞു പോവുകയും ചെയ്തു.

തേയില വെട്ടിയൊതുക്കുന്നതിനിടെ നിയന്ത്രണം വിട്ട യന്ത്രം വിജയ് ശേഖറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.സംസ്‌കാരം നാളെ 11ന് സൂര്യനെല്ലിയിലെ പൊതുശ്മശാനത്തില്‍ നടക്കും.

Tea plantation worker dies after losing control of tea harvesting machine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT