പ്രതീകാത്മക ചിത്രം  
Kerala

വിനോദയാത്രയിലെ തര്‍ക്കം തീര്‍ക്കാന്‍ വിളിച്ചുവരുത്തി; പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചു

സമകാലിക മലയാളം ഡെസ്ക്

പയ്യന്നൂര്‍: പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ കേസ്. വിനോദയാത്രയ്ക്കിടെ തര്‍ക്കമുണ്ടായതിലെ വൈരാഗ്യമാണ് മര്‍ദനത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. കണ്ണൂര്‍ പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകന്‍ പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

വിനോദയാത്രയ്ക്കിടെ പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ എന്ന പേരില്‍ ലിജോ ജോണ്‍ വിദ്യാര്‍ഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ലിജോ ജോണും സുഹൃത്തുക്കളും ചേര്‍ന്ന് വളഞ്ഞിട്ട് അടിച്ചെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

നാലു പേര്‍ ചേര്‍ന്ന് ഇരുട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മര്‍ദിച്ചത്. വടി ഉപയോഗിച്ചും അടിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാരാണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Teacher Beats Students in Kannur, Temporary teacher from Payyannur and his friends allegedly assault

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം'; രൂക്ഷവിമര്‍ശനവുമായി സിപിഐ

നട്ടുച്ചയ്ക്ക് കൂരിരുട്ട്, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും കാണാം; വരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം

കബഡി കളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തി; താരത്തെ അക്രമികള്‍ വെടിവച്ചുകൊന്നു; അന്വേഷണം

പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ജനവാസ മേഖലയില്‍ കടുവ; രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍

SCROLL FOR NEXT