പ്രതീകാത്മക ചിത്രം 
Kerala

എസ്​എസ്​എൽ സി പരീക്ഷയ്ക്ക് പോകുന്ന സ്കൂളിൽ തന്നെ അധ്യാപകർക്ക് വാർഷിക പരീക്ഷ ഡ്യൂട്ടിയെടുക്കാം; ഉത്തരവ്​ 

ഒരേദിവസം എസ്​എസ്​എൽസി പരീക്ഷയും വാർഷിക പരീക്ഷയും നടക്കുന്നത് അധ്യാപകർക്ക്​ ദുരിതമാകുമെന്ന് കണ്ടാണ് നിർ​ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എസ്​എൽസി പരീക്ഷ ഡ്യൂട്ടിയെടുക്കുന്ന സ്കൂളിൽ തന്നെ അധ്യാപകർക്ക്​ എട്ട്​, ഒമ്പത്​ ക്ലാസുകളിലെ വാർഷിക പരീക്ഷ ഡ്യൂട്ടിക്ക്​ ക്രമീകരണമൊരുക്കാൻ ഉത്തരവ്​.  ഒരേദിവസം എസ്​എസ്​എൽസി പരീക്ഷയും വാർഷിക പരീക്ഷയും നടക്കുന്നത് അധ്യാപകർക്ക്​ ദുരിതമാകുമെന്ന് കണ്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർ​ദേശം. 

എസ്​എസ്​എൽസി പരീക്ഷ മാർച്ച്​ 31ന് രാവിലെ 9.45 മുതൽ 11.30 വരെ നടക്കുന്നുണ്ട്​. ഇതേ ദിവസം ഒമ്പതാം ക്ലാസിനും എട്ടാം ക്ലാസിനും ഉച്ചക്കുശേഷം ഒന്നര മുതൽ വാർഷിക പരീക്ഷയും നിശ്ചയിച്ചിട്ടുണ്ട്​. രാവിലെ മറ്റൊരു സ്കൂളിൽ എസ്​എസ്​എൽസി പരീക്ഷ ഡ്യൂട്ടി എടുത്ത് അധ്യാപകർ ഉച്ചക്കുശേഷം വാർഷിക പരീക്ഷ നടത്തിപ്പിനായി മാതൃസ്കൂളിലേക്ക് ഓടിയെത്തണമെന്ന് പ്രശ്നം പരിഹരിക്കാനാണ്​ പുതിയ ക്രമീകരണം​.

എട്ട്​, ഒമ്പത്​ ക്ലാസുകളിലെ പരീക്ഷക്ക്​ എസ്​എസ്​എൽസി പരീക്ഷ ഡ്യൂട്ടിക്ക്​ നിയോഗിച്ചിട്ടില്ലാത്ത അധ്യാപകരെ ആവശ്യാനുസരണം നിയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. അധികം പേരെ ഡ്യൂട്ടിക്ക്​ ആവശ്യമുണ്ടെങ്കിൽ തൊട്ടടുത്ത എൽ പി/യു പി സ്കൂളുകളിലെ അധ്യാപകരെ നിയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT