V D Satheesan 
Kerala

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ ഇനിയും സ്വീകരിക്കും, അതില്‍ സിപിഎമ്മിന് എന്തു പ്രശ്നം?: വിഡി സതീശന്‍

യുഡിഎഫ് മുന്നണി വിപുലീകരണം സംബന്ധിച്ച് ഗൗരവമായി ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വെല്‍ഫെയര്‍ പാര്‍ട്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആ പിന്തുണ ഞങ്ങള്‍ സ്വീകരിച്ചിട്ടുമുണ്ട്. അതല്ലാതെ ആ പാര്‍ട്ടിയുമായി വേറെ നീക്കുപോക്കുകളൊന്നുമില്ല. അത് അവരും വ്യക്തമാക്കിയിട്ടുള്ളതാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചാല്‍ യുഡിഎഫ് സ്വീകരിക്കും. ഇക്കാര്യത്തില്‍ മുന്നണി നിലപാടില്‍ ഒരു വ്യക്തതക്കുറവും ഇല്ലെന്നും വിഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കക്ഷിയല്ല. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചതില്‍ സിപിഎമ്മിന് എന്താണ് പ്രശ്‌നമെന്ന് സതീശന്‍ ചോദിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പഴയ രൂപമായ ജമാ അത്തെ ഇസ്ലാമി മൂന്നു പതിറ്റാണ്ടു കാലം സിപിഎമ്മിനെ പിന്തുണച്ചില്ലേ?. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊന്നും ജമാ അത്തെയുടെ ആസ്ഥാനത്തുപോകാന്‍ ഒരു മടിയും ഉണ്ടായിട്ടില്ലല്ലോ എന്നും വിഡി സതീശന്‍ ചോദിച്ചു.

അന്നൊന്നും വര്‍ഗീയ വാദം ഉണ്ടായിട്ടില്ലേ. സിപിഎമ്മിന്റെ അവസരവാദമാണ് ഇതെല്ലാം ഉന്നയിക്കുന്നതിന് പിന്നിലെന്നും വിഡി സതീശന്‍ പറഞ്ഞു. കേരളം മുഴുവന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ താഴെയിറങ്ങണമെന്ന് ആഗ്രഹിക്കുകയാണ്. ഒരു സമുദായവും സമുദായ നേതാക്കളും ഇടതു സര്‍ക്കാരിനെ പിന്തുണയ്ക്കുന്നില്ല. അങ്ങനെ പിന്തുണച്ചാല്‍ ആ സമുദായത്തിലെ ജനങ്ങള്‍ ആ നേതാവിനെതിരെ രംഗത്തു വരും. അത്തരമൊരു സാഹചര്യത്തിന് ഏതെങ്കിലും സാമുദായിക നേതാവ് മുതിരുമോയെന്നും വിഡി സതീശന്‍ ചോദിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിനെ ടീം യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. മുന്നൊരുക്കങ്ങളുടെ കാര്യത്തില്‍ എല്ലാ മുന്നണികളേക്കാളും മുന്നിലാണ് കോണ്‍ഗ്രസ്. പ്രാരംഭപ്രവര്‍ത്തനങ്ങളെല്ലാം മികച്ച രീതിയില്‍ നടത്തിയതിന്റെ ആത്മവിശ്വാസമുണ്ട്. കൊച്ചിയില്‍ വീണ്ടും നറുക്കെടുപ്പ് നടത്തേണ്ടി വന്നതുകൊണ്ടാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത്. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് പൊതുവില്‍ ധാരണയായിട്ടുണ്ട്. ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

യുഡിഎഫ് മുന്നണി വിപുലീകരണം സംബന്ധിച്ച് ഗൗരവമായി ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട്. ഈ ദിവസങ്ങളില്‍ തന്നെ തീരുമാനം ഉണ്ടാകും. വിവിധ മുന്നണികളിലെ വിവിധ പാര്‍ട്ടികള്‍ യുഡിഎഫിനെ സമീപിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ യുഡിഎഫ് പൊതുവായ തീരുമാനം ചര്‍ച്ച ചെയ്ത് പ്രഖ്യാപിക്കും. സീറ്റ് വിഭജനം അടക്കം ഒരു കാര്യത്തിലും തര്‍ക്കമുണ്ടായിട്ടില്ല. നാളെയും മറ്റന്നാളുമായി സ്ഥാനാര്‍ത്ഥികളെയെല്ലാം പ്രഖ്യാപിക്കാനാകും. എറണാകുളം ജില്ലയിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയമെല്ലാം തീര്‍ന്നിട്ടുണ്ട്. ജനറല്‍ സീറ്റില്‍ വനിതകളെ പരിഗണിക്കരുതെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല. ജനറല്‍ സീറ്റില്‍ അര്‍ഹരായ വനിതകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നല്‍കണമെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും വിഡി സതീശന്‍ പറഞ്ഞു.

Opposition leader VD Satheesan said that the Welfare Party is not part of the UDF.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡി മണിയുടെ പിന്നിലാര്? വിഗ്രഹക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോ?; ചൊവ്വാഴ്ച എസ്‌ഐടി ചോദ്യം ചെയ്യും

ഡി മണിയുടെ പിന്നിലാര്?, സുഹാൻ എവിടെ?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ദേശീയപാതയില്‍ വെങ്ങളം- രാമനാട്ടുകാര റീച്ചില്‍ വ്യാഴാഴ്ച മുതല്‍ ടോള്‍പിരിവ്; നിരക്ക് ഇങ്ങനെ

പത്തുവര്‍ഷം; രാജ്യത്ത് സ്വകാര്യ സ്‌കൂളുകള്‍ കൂടി, 89,441 പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടി

'കോര്‍പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് ഒഴിയണം'; വികെ പ്രശാന്തിനോട് ആര്‍ ശ്രീലേഖ, കരാറുണ്ടെന്ന് മറുപടി

SCROLL FOR NEXT