P V ANVAR സ്ക്രീൻഷോട്ട്
Kerala

ടെലിഫോണ്‍ ചോര്‍ത്തല്‍: പി വി അന്‍വറിനെതിരെ കേസ്, നടപടി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന്

പരാതിക്കാരനായ കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ടെലിഫോണ്‍ ചോര്‍ത്തലില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് മലപ്പുറം പൊലീസ് അന്‍വറിനെ പ്രതിയാക്കി കേസെടുത്തത്. പരാതിക്കാരനായ കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. മലപ്പുറം ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ സെപ്തംബര്‍ 1ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് പി വി അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അന്‍വറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിനാല്‍ തന്റെ ഫോണും ചേര്‍ത്തിയിട്ടുണ്ടെന്നും പി വി അന്‍വറിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുരുഗേഷ് നരേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയില്‍ നടപടിയില്ലാതെ വന്നതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. വ്യക്തികളുടെ അനുമതിയില്ലാതെ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശമായ സ്വകാര്യത ലംഘിച്ച് നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയത് കേസെടുക്കാവുന്ന ഗൗരവകരമായ കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Police have registered a case against former MLA PV Anwar for telephone hacking

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT