electricity usage in kerala ai image
Kerala

അന്തരീക്ഷ താപനില കൂടി; ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണം; കെഎസ്ഇബി

മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം ഇന്ന് വൈകീട്ട് ഏഴുമണിക്ക് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം ഇന്ന് വൈകീട്ട് ഏഴുമണിക്ക് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതല്‍ 400 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍, സംസ്ഥാനത്ത് ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും കെഎസ്ഇബി വ്യക്തമാക്കി.

Temperatures rise; Power restrictions this evening; KSEB

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ; അസാധാരണ സാഹചര്യമെന്ന് ഹൈക്കോടതി

'എന്താടോ അക്ഷരമറിയില്ലേ?; ചെവിയില്‍ നുള്ളി';എ പ്ലസ് കിട്ടിയ കുട്ടികളെ വേദിയില്‍ അപമാനിച്ച് കെടി ജലീല്‍; കേസ് എടുക്കാന്‍ നിര്‍ദേശം

മെസിയുടെ അർജന്റീനയെ 'വാർ' വഴിവിട്ട് തുണയ്ക്കുന്നുണ്ടോ? ഡാറ്റ പറയുന്നത്...

വിസ്മയയുടെ തലവെട്ടിക്കല്‍ ഓവറാണെന്ന് വിമര്‍ശകര്‍; അച്ഛന്റെ ചെരിവ് നേരയാക്കാന്‍ പോയിട്ട് എന്തായി? എന്ന് മറുപടി

പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗത്തെ അപമാനിച്ച കേസ്; അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം