ഇടവേള ബാബു ഫയല്‍
Kerala

'അമ്മ'യില്‍ ചേരണമെങ്കില്‍ അഡ്ജസ്റ്റ്‌മെന്റ് വേണം'; ഇടവേള ബാബുവിനെതിരെയുള്ള കേസിന് സ്‌റ്റേ

സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയര്‍ നടിയുടെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അമ്മ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ എടുത്ത കേസ് താല്‍ക്കാലികമായി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്.

കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 18 വരെയാണ് ജസ്റ്റിസ് എ.ബദറുദീന്‍ സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ എതിര്‍കക്ഷിയായ ജൂനിയര്‍ നടിക്ക് നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയര്‍ നടിയുടെ പരാതി. അഡ്ജസ്റ്റ് ചെയ്താല്‍ രണ്ടു ലക്ഷം വേണ്ട, അംഗത്വവും കിട്ടും, കൂടുതല്‍ അവസരവും കിട്ടുമെന്ന് ഇടവേള ബാബു പറഞ്ഞെന്ന് നടി വെളിപ്പെടുത്തിയിരുന്നു. സംവിധായകന്‍ ഹരികുമാര്‍, നടന്‍ സുധീഷ് തുടങ്ങിയവര്‍ക്കെതിരെയും ജൂനിയര്‍ നടി ആരോപണം ഉന്നയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി

സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

ദുരന്തഭൂമിയിൽ നിന്ന് പ്രതീക്ഷയിലേക്ക്; വയനാട് ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി വീട്

'ഇറ്റ്‌സ് ഡണ്‍ ബ്രോ'; ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി