Thalassery Elevated Walkway Project work inaugurated screen grab
Kerala

തലശ്ശേരിയുടെ കാഴ്ചകള്‍ക്ക് ഇനി ഉയരമേറും; എലിവേറ്റഡ് വാക്ക് വേ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

തലശ്ശേരിയുടെ ദീര്‍ഘകാലമായ സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നതെന്നും ഇത് ഭാവിയില്‍ തലശ്ശേരിയുടെ ടൂറിസം ഡെസ്റ്റിനേഷനായി മാറുമെന്നും സ്പീക്കര്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തലശ്ശേരി പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയുടെ ടൂറിസം രംഗത്ത് പുതിയ സാധ്യതകള്‍ക്ക് വഴിതുറക്കുന്ന തലശ്ശേരി കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. തലശ്ശേരിയുടെ ദീര്‍ഘകാലമായ സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നതെന്നും ഇത് ഭാവിയില്‍ തലശ്ശേരിയുടെ ടൂറിസം ഡെസ്റ്റിനേഷനായി മാറുമെന്നും സ്പീക്കര്‍ പറഞ്ഞു. കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ മനോഹരമായ നടപ്പാത നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നും സ്പീക്കര്‍ പറഞ്ഞു.

കിഫ്ബിയില്‍ നിന്നും 36.27 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരള ഇറിഗേഷന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് തലശ്ശേരി ബസാറിലെ വാണിജ്യ ആവശ്യങ്ങള്‍ക്കായി 1910 ല്‍ നിര്‍മിച്ച ചരിത്ര പ്രധാനമായ നിര്‍മിതിയായ തലശ്ശേരി കടല്‍ പാലം നിലനിര്‍ത്തുന്നതിനും അതിന്റെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനും ഇതിലൂടെ കടല്‍പ്പാലത്തെ ടൂറിസം ഡെസ്റ്റിനേഷനായി മാറ്റാനും ഈ പദ്ധതിയിലൂടെ സാധിക്കും.

ജവഹര്‍ഘട്ടില്‍ നടന്ന പരിപാടിയില്‍ തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരന്‍ അധ്യക്ഷനായി. തലശ്ശേരി നഗരസഭ കൗണ്‍സിലര്‍മാരായ ഷഹാനസ് മന്‍സൂര്‍, ടി എം റുക്‌സീന, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി വി പ്രഭാത്, ടൂറിസം വകുപ്പ് എ ടി ഐ കെ സി ശ്രീനിവാസന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. എം എസ് നിഷാദ് എന്നിവര്‍ പങ്കെടുത്തു.

Thalassery Elevated Walkway Project work inaugurated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT