അപകടത്തിൽ തകർന്ന ബോട്ട്/ പിടിഐ 
Kerala

താനൂര്‍ ബോട്ടുദുരന്തം: അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി ഉല്ലാസബോട്ടാക്കി മാറ്റുന്നതില്‍ ഉദ്യോഗസ്ഥര്‍ സഹായങ്ങള്‍ നല്‍കിയെന്നാണ് കണ്ടെത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: താനൂര്‍ ബോട്ടു ദുരന്തത്തില്‍ അറസ്റ്റിലായ രണ്ടു തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ബോട്ടിന് വഴിവിട്ട് സഹായം ചെയ്തതിന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

എല്ലാ നിയമങ്ങളും ലംഘിച്ച് മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി ഉല്ലാസബോട്ടാക്കി മാറ്റുന്നതില്‍ സഹായങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പൊന്നാനിയിലെ യാര്‍ഡില്‍ വെച്ച് ബോട്ട് രൂപമാറ്റം വരുത്തിയപ്പോള്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദിന് പരാതി ലഭിച്ചിരുന്നു. 

എന്നാല്‍ ഈ പരാതി മുഖവിലയ്‌ക്കെടുക്കാന്‍ പ്രസാദ് തയ്യാറായില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. രൂപമാറ്റം വരുത്തിയ ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സര്‍വേയറാണ്. കൃത്യമായ പരിശോധന നടത്തിയില്ലെന്നും, ചട്ടവിരുദ്ധമായാണ് അനുമതി നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

താനൂര്‍ ബോട്ടു ദിരന്തത്തില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബോട്ടപകടവുമായി ബന്ധപ്പെട്ട് ബോട്ടുടമ നാസര്‍, ബോട്ട് ജീവനക്കാര്‍ എന്നിവരെ നേരത്തെ അറസ്റ്റിലായിരുന്നു. ബോട്ടു ദുരന്തത്തില്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

'അത് സംവരണ വിരുദ്ധമല്ല, അങ്ങനൊരു മോശം പ്രസ്താവന ഞാന്‍ പറയില്ല'; വിമര്‍ശനങ്ങള്‍ക്കെതിരെ അഭിനവ് സുന്ദര്‍ നായക്

ചീര കഴിച്ചാൽ ഭക്ഷ്യവിഷബാധയോ! മഴക്കാലത്ത് ചീര എങ്ങനെ പാകം ചെയ്യണം

കെഎസ്ആര്‍ടിസിയില്‍ ഇന്നലെ യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്‍; പ്രിയദര്‍ശിനി 'ഹിറ്റ്'

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

SCROLL FOR NEXT