പ്രതീകാത്മക ചിത്രം 
Kerala

കുതിരവട്ടത്തു നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കണ്ടെത്തി; വേങ്ങരയിൽ ബസ് ഇറങ്ങിയപ്പോൾ പിടിയിൽ

രാവിലെ കോഴിക്കോട് നിന്ന് വേങ്ങര ബസിലാണ് ഇവർ രക്ഷപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പൂനം ദേവിയെ പിടികൂടി. വേങ്ങരയിൽ വച്ചാണ് ഇവരെ പിടികൂടിയത്. വേങ്ങരയിൽ ബസ് ഇറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. രാവിലെ കോഴിക്കോട് നിന്ന് വേങ്ങര ബസിലാണ് ഇവർ രക്ഷപ്പെട്ടത്. 

മലപ്പുറം വേങ്ങര സഞ്ജിത് പാസ്വാൻ വധക്കേസിലെ പ്രതിയാണ് പൂനം ദേവി. ഫൊറൻസിക് ലാബിലെ തടവുകാരിയായിരുന്നു. ഇന്നലെയാണ് ഇവിടെ എത്തിച്ചത്. ശുചിമുറിയുടെ വെന്റിലേറ്റർ ​ഗ്രിൽ ഇളക്കി മാറ്റിയാണ് ഇവർ രക്ഷപ്പെട്ടത്. ബിഹാറിലെ വൈശാലി സ്വദേശിയാണ് പൂനം.

രാത്രി 12.15 ഓടെയാണ് സംഭവം. കഴിഞ്ഞ ദിവസം വേങ്ങര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ് പൂനം. ഭർത്താവായ സഞ്ജിത് പാസ്വാനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരായ കേസ്. 

സുരക്ഷാ ജീവനക്കാരാണ് ഇവർ ചാടിപ്പോയതായി കണ്ടെത്തിയത്. പിന്നാലെ അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിൽ പാരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT