പ്രതിയെ പൊലീസ് കീഴ്പ്പെടുത്തുന്നു/ വീഡിയോ ദൃശ്യം 
Kerala

തിരൂരങ്ങാടി ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനായി; പൊലീസുകാരെ ചവിട്ടി

പ്രതിയുടെ തോളില്‍ ഉണ്ടായിരുന്ന മുണ്ടുപയോഗിച്ച് കൈകള്‍ കെട്ടിയശേഷമായിരുന്നു വൈദ്യപരിശോധന പൂര്‍ത്തീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ചേലമ്പ്ര സ്വദേശി റഫീഖ് ആണ് ആക്രമാസക്തനായത്. 

മദ്യപിച്ചെത്തി വയോധികന്റെ വീട്ടിലെ ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചെന്ന പരാതിയിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാത്രി 11.45 ഓടെയാണ് എസ്‌ഐയും രണ്ടു പൊലീസുകാരും ചേര്‍ന്ന് ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. 

ആശുപത്രിയില്‍ വെച്ച് പൊലീസുകാരെ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് പ്രതിയുടെ തോളില്‍ ഉണ്ടായിരുന്ന മുണ്ടുപയോഗിച്ച് കൈകള്‍ കെട്ടിയശേഷമായിരുന്നു വൈദ്യപരിശോധന പൂര്‍ത്തീകരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT